വിശ്വാസത്തിന്റെ പേരില്‍ അനാചാരങ്ങള്‍; ബോധവത്കരണവുമായി മാളികപ്പുറം മേല്‍ശാന്തി
|ശബരിമലയില്‍ പ്ലാസ്റ്റിക് കുന്നുകൂടുന്നതിനെതിരെയും വിശ്വാസത്തിന്റെ പേരില്‍ ചിലര്‍ അനുഷ്ഠിക്കുന്ന അനാചാരങ്ങള്‍ക്കെതിരെയും ബോധവത്കരണം നടത്താന്‍ മാളികപ്പുറം മേല്‍ശാന്തി..
ഭക്തിയുടെ പേരില്‍ ചിലര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ക്ഷേത്രത്തെയും ക്ഷേത്ര പരിസരത്തെയും മലിനമാക്കുകയാണെന്ന് മാളികപ്പുറം മേല്‍ശാന്തി അനീഷ് നമ്പൂതിരി.
ശബരിമലയില്‍ പ്ലാസ്റ്റിക് കുന്നുകൂടുന്നതിനെതിരെയും വിശ്വാസത്തിന്റെ പേരില്‍ ചിലര്‍ അനുഷ്ഠിക്കുന്ന അനാചാരങ്ങള്‍ക്കെതിരെയും ബോധവത്കരണം നടത്താന്‍ മാളികപ്പുറം മേല്‍ശാന്തി അനീഷ് നന്പൂതിരി സമയം കണ്ടെത്തുന്നു. ഭക്തിയുടെ പേരില്‍ ചിലര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ക്ഷേത്രത്തെയും ക്ഷേത്ര പരിസരത്തെയും മലിനമാക്കുകയാണെന്നാണ് മേല്‍ശാന്തിയുടെ അഭിപ്രായം വിശ്വാസത്തിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ അനാചാരങ്ങള്‍ നടക്കുന്ന ഇടമാണ് മാളികപ്പുറം ക്ഷേത്രം. നടയ്ക്കല്‍ വെക്കുന്നതിനായി കൊണ്ടുവരുന്ന മഞ്ഞള്‍ പൊടിയും ഭസ്മവും ക്ഷേത്ര പരിസരത്ത് തൂവുന്നതും ഉടയാടകള്‍ ക്ഷേത്രത്തിന്റെ മേല്‍കൂരയിലേക്ക് എടുത്തെറിയുന്നതുമാണ് ഇതില്‍ പ്രധാനം. ആചാരപരമായി ബന്ധമില്ലാതെ നടത്തുന്ന ഇത്തരം പ്രവൃത്തികള്‍ ക്ഷേത്ര പരിസരം വൃത്തികേടാക്കുകയും ദര്‍ശനത്തിനെത്തുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് ബോധവത്കരണത്തിനായി മേല്‍ശാന്തിതന്നെ നേരിട്ട് രംഗത്തിറങ്ങിയത്.
വിശ്വാസത്തിന്റെ പേരില്‍ നിലവാരമില്ലാത്തതും രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയതുമായ പൂജാദ്രവ്യങ്ങളാണ് ഇത്തരത്തില്‍ അലക്ഷ്യമായി കൈകാര്യം ചെയ്യപ്പെടുന്നതാണെന്നാണ് മേല്‍ശാന്തി പറയുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുന്നുകൂടുന്നത് മൂലം പരിസ്ഥിതിക്കും വന്യമൃഗങ്ങള്‍ക്കുമുണ്ടാകുന്ന ഹാനിയെക്കുറിച്ച് വിശ്വാസികള്‍ ബോധവാന്‍മാരാകണമെന്നും മാളികപ്പുറം മേല്‍ശാന്തി പറയുന്നു.