കഥകളി മഹോത്സവം ആരംഭിച്ചു
|കഥകളി ഗ്രാമം എന്നറിയപ്പെടുന്ന അയിരൂരില്‍ ചെറുകോല്‍പുഴ പമ്പ മണല്‍പ്പുറമാണ് കഥകളി മഹോത്സവത്തിന് വേദിയാകുന്നത്.
പത്തനംതിട്ട ജില്ലാ കഥകളി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കഥകളി മഹോത്സവത്തിന് തിരിതെളിഞ്ഞു. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന മേളയില്‍ കഥകളി അവതരണം, പഠന ക്ലാസുകള്‍, ക്ലാസിക്കല്‍ കലാരൂപങ്ങളുടെ മത്സരം എന്നിവ നടക്കും
കഥകളി ഗ്രാമം എന്നറിയപ്പെടുന്ന അയിരൂരില്‍ ചെറുകോല്‍പുഴ പമ്പ മണല്‍പ്പുറമാണ് കഥകളി മഹോത്സവത്തിന് വേദിയാകുന്നത്. വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കേരളത്തില്‍ നടക്കുന്ന ഏറ്റവും വലിയ കഥകളി മേള കൂടിയാണിത്. നടന്‍ നെടുമുടി വേണു മേള ഉദ്ഘാടനം ചെയ്തു.
കഥകളി ആസ്വാദന കളരി. കഥകളിയെ വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും അനുഭവവേദ്യമാക്കുന്നതിനായി എല്ലാ ദിവസവും രാവിലെ 11ന് വിദഗ്ധരുടെ പഠന ക്ലാസുകള്‍ വൈകിട്ട് 6.30 മുതല്‍ കഥകളി അവതരണം എന്നിവ നടക്കും. കൂടാതെ കൂടിയാട്ടം മോഹിനിയാട്ടം എന്നിവയുടെ അവതരണവും ഉണ്ടാകും.