Kerala
Kerala
ജെഡിയു യുഡിഎഫ് വിട്ടു പോയത് ചതിയാണെന്ന് കെ.മുരളീധരന്‍
|28 May 2018 12:22 PM GMT
ഒരു മുന്നണിയില്‍ നിന്ന് മറ്റൊരു മുന്നണിയുമായി വീരേന്ദ്രകുമാര്‍ കരാര്‍ ഉറപ്പിച്ചു
ജെഡിയു യുഡിഎഫ് വിട്ടു പോയത് ചതിയാണെന്ന് കെ.മുരളീധരന്‍ എം എല്‍ എ. ഒരു മുന്നണിയില്‍ നിന്ന് മറ്റൊരു മുന്നണിയുമായി വീരേന്ദ്രകുമാര്‍ കരാര്‍ ഉറപ്പിച്ചു. യുഡിഎഫിൽ നിന്ന് മുൻകാലങ്ങളിൽ വിട്ടു പോയവരെ തിരിച്ചു കൊണ്ടുവരണം എന്നതാണ് കോൺഗ്രസ് നിലപാടെന്നും മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.
ലോക കേരള സഭ കൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിച്ചത് എന്താണെന്ന് മനസ്സിലാകുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു. രണ്ട് തട്ടിലായി പ്രവാസികളെ തരം തിരിച്ച് , ഇത്രയും തുക ചെലവഴിച്ച് പരിപാടി സംഘടിപ്പിച്ചത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. കെ എസ് ആര്‍ടി സി ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ പോലും പണമില്ലാത്ത അവസ്ഥയിലാണ് സമ്മേളനം സംഘടിപ്പിച്ചതെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.