Kerala
കെഎസ് ചിത്രയും ജയറാമും സന്നിധാനത്ത് ദര്‍ശനം നടത്തികെഎസ് ചിത്രയും ജയറാമും സന്നിധാനത്ത് ദര്‍ശനം നടത്തി
Kerala

കെഎസ് ചിത്രയും ജയറാമും സന്നിധാനത്ത് ദര്‍ശനം നടത്തി

Subin
|
28 May 2018 11:09 AM GMT

സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഹരിവരാസനം പുരസ്‌കാരം ഏറ്റുവാങ്ങാന്‍ കൂടിയാണ് ചിത്ര സന്നിധാനത്ത് എത്തിയത്.

കന്നി മാളികപ്പുറമായി ഗായിക കെ എസ് ചിത്ര സന്നിധാനത്ത് ദര്‍ശനം നടത്തി. സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഹരിവരാസനം പുരസ്‌കാരം ഏറ്റുവാങ്ങാന്‍ കൂടിയാണ് ചിത്ര സന്നിധാനത്ത് എത്തിയത്. നടന്‍ ജയറാമും അയ്യപ്പ ദര്‍ശനത്തിനായി എത്തിയിരുന്നു.

അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പമാണ് കെ എസ് ചിത്ര സന്നിധാനത്ത് എത്തിയത്. ദേവസ്വം ഗസ്റ്റ് ഹൗസില്‍ അല്‍പനേരത്തെ വിശ്രമത്തിന് ശേഷം പതിനെട്ടാം പടികയറ്റം. പൊലീസ് വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കിയപ്പോള്‍ വന്‍ ഭക്തജന തിരക്കിനിടയിലും സുഖദര്‍ശനം സാധ്യമായി. ശബരിമല തീര്‍ത്ഥാടനം മികച്ച അനുഭവമായിരുന്നെന്ന് ചിത്ര മീഡിയവണിനോട് പറഞ്ഞു

സന്നിധാനത്ത് ഇന്ന് രാവിലെ നടക്കുന്ന ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചിത്രക്ക് ഹരിവരാസനം പുരസ്‌കാരം സമ്മാനിക്കും. തുടര്‍ന്ന് ചിത്രയുടെ സംഗീത പരിപാടി അരങ്ങേറും. പതിവ് തെറ്റിക്കാതെയാണ് നടന്‍ ജയറാം സന്നിധാനത്ത് എത്തിയത്. പുതിയ ചിത്രമായ പഞ്ചവര്‍ണ തത്തയുടെ ലൊക്കേഷനില്‍ നിന്ന് അവധിയെടുത്താണ് ശബരിമല തീര്‍ത്ഥാടനം.

Similar Posts