Kerala
ഗവര്‍ണറുടെ നയപ്രഖ്യാപനം നാളെ; കേരള ബജറ്റ് ഫെബ്രുവരി രണ്ടിന്ഗവര്‍ണറുടെ നയപ്രഖ്യാപനം നാളെ; കേരള ബജറ്റ് ഫെബ്രുവരി രണ്ടിന്
Kerala

ഗവര്‍ണറുടെ നയപ്രഖ്യാപനം നാളെ; കേരള ബജറ്റ് ഫെബ്രുവരി രണ്ടിന്

Khasida
|
28 May 2018 11:39 PM GMT

സാമ്പത്തിക പ്രതിസന്ധിയും വി ടി ബല്‍റാമിന്റെ എ കെ ജി പരാമര്‍ശവും ഉള്‍പ്പെടെയുള്ളവ ചര്‍ച്ചയായേക്കും

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗവും ബജറ്റ് അവതരണവും നടക്കുന്ന ഈ വര്‍ഷത്തെ ആദ്യ നിയമസഭാ സമ്മേളനം നാളെ ആരംഭിക്കും. നാളെ നയപ്രഖ്യാപനവും ഫെബ്രുവരി 2 ന് ബജറ്റ് അവതരണവും നടക്കും. സാമ്പത്തിക പ്രതിസന്ധി ഉള്‍പ്പെടെ നിരവധി വിഷയങ്ങള്‍ സഭാ തലത്തില്‍ ഉയര്‍ന്നു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നാളെ രാവിലെ 9 ന് ഗവര്‍ണര്‍ പി സദാശിവം നയപ്രഖ്യാപന പ്രസംഗം നടത്തുന്നതോടെയാണ് നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് തുടക്കമാവുക. 25, 30, 31 തീയതികളില്‍ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ച നടക്കും. ഫെബ്രുവരി രണ്ടിന് 2018-19 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് ധനന്ത്രി ഡോ. തോമസ് ഐസക് അവതരിപ്പിക്കും. തുടര്‍ന്നുള്ള മൂന്നു ദിവസം ബജറ്റിന്മേലുള്ള പൊതുചര്‍ച്ചയാണ്.

സര്‍കലാശാലാ നിയമഭേദഗതി ഉള്‍പ്പെടെ ഓര്‍ഡിന്‍സുകള്‍ക്ക് പകരമുള്ള ബില്ലുകളും സഭയില്‍ വരും. സാമ്പത്തിക പ്രതിസന്ധിക്കിടെ നടക്കുന്ന ബജറ്റ് സമ്മേളനത്തില്‍ പ്രതിപക്ഷത്തിന്റെ മുഖ്യ ആയുധം സാമ്പത്തിക പ്രതിസന്ധിയായിരിക്കും. ഓഖി കൈകാര്യം ചെയ്തതിലെ പ്രശ്നങ്ങളും പ്രതിപക്ഷം ഉയര്‍ത്തും. എ കെ ജിക്കെതിരായ വി ടി ബല്‍റാമിന്റെ വിവാദ പ്രസ്താവന സഭയിലും വാഗ്വാദത്തിനിടയാക്കും. നിയസഭയില്‍ അംഗങ്ങളില്ലെങ്കിലും ജെ ഡി യു വിന്റെ മുന്നണി മാറ്റം രണ്ട് മുന്നണികളും ഉന്നയിക്കും. 7 ന് ഇടവേളക്ക് പിരിയുന്ന സഭ 15 ദിവസത്തിന് ശേഷം വീണ്ടും ചേര്‍ന്ന ബജറ്റ് സമ്പൂര്‍ണമായി ചര്‍ച്ച ചെയ്ത് പാസാക്കും. പുതിയ സാമ്പത്തിക വര്‍ഷത്തിന് മുമ്പുതന്നെ ബജറ്റ് പൂര്‍ണമായി പാസാക്കാന്‍ കഴിയുമെന്നതാണ് ഇത്തവണത്തെ ബജറ്റ് സമ്മേളനത്തിന്റെ പ്രത്യേകത.

Related Tags :
Similar Posts