അന്തര്‍ സംസ്ഥാന നദികളിലെ ജലം കേരളത്തിന് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ജാഗ്രത കാണിക്കുന്നില്ലെന്ന് കാനം
|അന്തര്‍ സംസ്ഥാന നദികളിലെ അര്‍ഹതപ്പെട്ട ജലം കേരളത്തിന് ലഭ്യമാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ജാഗ്രത കാണിക്കുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
അന്തര്‍ സംസ്ഥാന നദികളിലെ അര്‍ഹതപ്പെട്ട ജലം കേരളത്തിന് ലഭ്യമാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ജാഗ്രത കാണിക്കുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിപിഐ വയനാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കാനം. സമ്മേളനം ഇന്ന് സമാപിക്കും.
സിപിഐ ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുന്നോടിയായുള്ള വയനാട് ജില്ലാ സമ്മേളനമാണ് മാനന്തവാടിയില്‍ നടക്കുന്നത്. വയനാട് ജില്ലയിലെ കാര്‍ഷിക മേഖല തകരുകയാണ്. ജലത്തിന്റെ ദൌര്‍ലഭ്യമാണ് പ്രധാന കാരണം. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ടരീതിയില്‍ ഇടപെടുന്നില്ലെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത കാനം രാജേന്ദ്രന്‍ പറഞ്ഞു.
ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് മാത്രമായി ഫാഷിസത്തെ എതിര്‍ക്കാനാവും എന്ന് കരുതുന്നത് അബദ്ധമാണെന്നും കാനം പറഞ്ഞു. വയനാട്ടിലെ ടൂറിസവുമായി ബന്ധപ്പെട്ട് സിപിഎമ്മും സിപിഐയും തമ്മിലുള്ള പ്രശ്നങ്ങളും സമ്മേളനത്തില്‍ ചര്‍ച്ചയായി. കുറുവ ദ്വീപ് അനിയന്ത്രിതമായി വിനോദസഞ്ചാരികള്‍ക്ക് തുറന്നുകൊടുക്കരുതെന്ന സിപിഐ നിലപാടിനെ സിപിഎം എതിര്‍ത്തിരുന്നു. സമ്മേളനം ഇന്ന് വൈകീട്ട് സമാപിക്കും. പുതിയ ജില്ലാ കമ്മിറ്റിയെയും സമ്മേളനം ഇന്ന് തെരഞ്ഞെടുക്കും.