Kerala
വി ജെ കുര്യനെതിരെ അഴിമതിയാരോപണവുമായി കെ. കൃഷ്ണന്‍കുട്ടി എംഎല്‍എവി ജെ കുര്യനെതിരെ അഴിമതിയാരോപണവുമായി കെ. കൃഷ്ണന്‍കുട്ടി എംഎല്‍എ
Kerala

വി ജെ കുര്യനെതിരെ അഴിമതിയാരോപണവുമായി കെ. കൃഷ്ണന്‍കുട്ടി എംഎല്‍എ

Khasida
|
28 May 2018 9:51 PM GMT

ഭാരതപ്പുഴയുടെ പോഷകനദികളായ പാലാറിലും നല്ലാറിലും തമിഴ്നാട് തടയണകള്‍ നിര്‍മിച്ചത് സംബന്ധിച്ച് ജലവിഭവവകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കിയ റിപ്പോര്‍ട്ട് ജലവിഭവവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയായിരുന്ന വി ജെ കുര്യന്‍ പൂഴ്ത്തി.

ജലവിഭവവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയായിരുന്ന വി ജെ കുര്യനെതിരെ അഴിമതിയാരോപണവുമായി കെ. കൃഷ്ണന്‍കുട്ടി എംഎല്‍എ. ഭാരതപ്പുഴയുടെ പോഷകനദികളായ പാലാറിലും നല്ലാറിലും തമിഴ്നാട് തടയണകള്‍ നിര്‍മിച്ചത് സംബന്ധിച്ച് ജലവിഭവവകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കിയ റിപ്പോര്‍ട്ട് പൂഴ്ത്തിയെന്ന് കെ.കൃഷ്ണന്‍കുട്ടി ആരോപിച്ചു. ഇതിന് പിന്നില്‍ ആറ് കോടിയുടെ അഴിമതി നടന്നുവെന്നാണ് ആരോപണം.

പശ്ചിമഘട്ടത്തില്‍ ഉദ്ഭവിക്കുന്ന പാലാറും അതിന്റെ പോഷകനദിയായ നല്ലാറും ചേര്‍ന്ന് ആളിയാറില്‍ ലയിക്കുന്നു. ഇതാണ് പിന്നീട് ചിറ്റൂര്‍ പുഴയായി രൂപാന്തരപ്പെട്ട് ഭാരതപ്പുഴയില്‍ ലയിക്കുന്നത്. 2016 മെയ് മാസത്തിലാണ് തമിഴ്നാട് ഈ രണ്ട് നദിയിലും തടയണ നിര്‍മിച്ചത്. ഇവിടെ തടയണ നിര്‍മിക്കാന്‍ തമിഴ്നാട് പദ്ധതി തയ്യാറാക്കിയപ്പോള്‍ തന്നെ കേരള-തമിഴ്നാട് ജലക്രമീകരണ വിഭാഗം അസി. ഡയറക്ടര്‍ പി. സുധീര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍, ഈ റിപ്പോര്‍ട്ട് അന്നത്തെ ജലവിഭവവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി പൂഴ്ത്തിയെന്നാണ് ആരോപണം

ഇക്കാര്യം പാലക്കാട് ജില്ലാ വികസന സമിതി യോഗത്തില്‍ ഉന്നയിച്ചശേഷം മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ നടപടിയൊന്നുമുണ്ടായിട്ടില്ല. തടയണകള്‍ നിര്‍മിച്ചത് ആളിയാറിലേക്കുള്ള നീരൊഴുക്ക് കുറയാന്‍ കാരണമായത് ഇപ്പോഴത്തെ പ്രതിസന്ധിക്ക് ആക്കം കൂട്ടിയതായും കെ.കൃഷ്ണന്‍കുട്ടി എംഎല്‍എ പറഞ്ഞു.

Related Tags :
Similar Posts