Kerala
പദ്ധതികളേറെ: ഇനിയും ദുരിതം തീരാതെ പശ്ചിമകൊച്ചിയിലെ ചേരികള്‍പദ്ധതികളേറെ: ഇനിയും ദുരിതം തീരാതെ പശ്ചിമകൊച്ചിയിലെ ചേരികള്‍
Kerala

പദ്ധതികളേറെ: ഇനിയും ദുരിതം തീരാതെ പശ്ചിമകൊച്ചിയിലെ ചേരികള്‍

Khasida
|
28 May 2018 9:15 PM GMT

പശ്ചിമ കൊച്ചിയുടെ സാമൂഹിക സാമ്പത്തിക പിന്നോക്കാവസ്ഥ കാര്യക്ഷമമായ പരിഹാര ശ്രമങ്ങളില്ലാതെ തുടരുകയാണ്

പല പദ്ധതികള്‍ വന്നിട്ടും പശ്ചിമ കൊച്ചിയിലെ ചേരികളില്‍ ദുരിത ജീവിതത്തിന്‌ കാര്യമായ മാറ്റമില്ല. ബഹുനില പാര്‍പ്പിട പദ്ധതികളില്‍ ചിലത് നടപ്പായെങ്കിലും ഗുണഭോക്താക്കാളുടെ പട്ടികയിലുള്ള ഭൂരിപക്ഷമാളുകളും ഇപ്പോഴും കാത്തിരിപ്പിലാണ്. പശ്ചിമ കൊച്ചിയുടെ സാമൂഹിക സാമ്പത്തിക പിന്നോക്കാവസ്ഥ കാര്യക്ഷമമായ പരിഹാര ശ്രമങ്ങളില്ലാതെ തുടരുകയാണ്.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഭൂരഹിതരുടെ സാന്ദ്രതയുള്ള പ്രദേശമാണ് പശ്ചിമകൊച്ചി. 280 ചേരികളാണ് കൊച്ചിന്‍ കോര്‍പറേഷന്‍ പരിധിയിലുള്ളത്. ഇതില്‍ 70 ശതമാനവും പശ്ചിമകൊച്ചിയിലാണ്. പതിനായിരത്തോളം കുടുംബങ്ങളാണ് ചേരികളിലെ ഒറ്റമുറിവീടുകളില്‍ അതിഭീമമായ വാടകയ്ക്കും പണയത്തിനുമൊക്കെയായി താമസിക്കുന്നത്.

2012-ലെ ഭൂരഹിത കേരളം പദ്ധതിയില്‍ മാത്രം പശ്ചിമകൊച്ചിയില്‍ നിന്ന് 5250 ഗുണഭോക്താക്കളാണ് സര്‍ക്കാര്‍ രേഖകളില്‍ ഇടംപിടിച്ചത്. പക്ഷേ ഒരാള്‍ക്ക് പോലും ഭൂമി ലഭിച്ചില്ല. ഇതിന് പുറത്താണ് യഥാര്‍ഥ ഭവനരഹിതരുടെ കണക്ക്. ഇതര ദാരിദ്ര ലഘൂകരണ പദ്ധതികളും ഫലപ്രാപ്തിയിലെത്തിയില്ല. കേന്ദ്ര പദ്ധതിയായ RAY-യും ഇഴഞ്ഞാണ് നീങ്ങുന്നത്. 2006-ല്‍ മട്ടാഞ്ചേരിയില്‍ വമ്പന്‍ കുടിവെള്ള പദ്ധതിക്ക് തുടക്കമിട്ടെങ്കിലും പരമദയനീയമാണ് സ്ഥിതി. ഹാന്റ് പമ്പ് ഉപയോഗിച്ച് വെള്ളം ശേഖരിക്കേണ്ട ഗതികേടാണ് ഇപ്പോഴും. പ്രത്യേക പൈപ്പ്‌ലൈനെന്ന ആവശ്യം കടലാസില്‍ തന്നെ. പൊതുജനാരോഗ്യകേന്ദ്രങ്ങളുടെ അവസ്ഥയും പരിതാപകരമായി നിലയില്‍ തുടരുകയാണ്

Related Tags :
Similar Posts