ആസ്തി-ബാധ്യതകള്‍ മറച്ചുവെച്ചു: കാരാട്ട് ഫൈസലിനും സുബൈദ റഹീമിനും എതിരെ പരാതി
|സ്വത്ത് വിവരങ്ങള്‍ മറച്ചുവെച്ചത് പിടിഎ റഹീമും കാരാട്ട് ഫൈസലും തമ്മിലുള്ള ബിസിനസ് പങ്കാളിത്വം പുറത്ത് വരാതിരിക്കാനാണെന്നാണ് ....
കരിപ്പൂര്‍ സ്വര്‍ണ കള്ളക്കടത്ത് കേസിലെ പ്രതിയും കൊടുവള്ളി നഗരസഭയിലെ ഇടത് കൌണ്‍സിലറുമായ കാരാട്ട് ഫൈസലും പിടിഎ റഹീം എംഎല്‍എയുടെ ഭാര്യയും നഗരസഭാ കൌണ്‍സിലറായ സുബൈദയും സ്വത്ത് വിവരം മറച്ചുവെച്ചതായി പരാതി. ഇവരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി ലഭിച്ചത്. സുബൈദ റഹീം സ്വത്ത് വിവരങ്ങള്‍ മറച്ചുവെച്ചത് പിടിഎ റഹീമും കാരാട്ട് ഫൈസലും തമ്മിലുള്ള ബിസിനസ് പങ്കാളിത്വം പുറത്ത് വരാതിരിക്കാനാണെന്നാണ് മുസ്ലീം ലീഗിന്റെ ആരോപണം
സ്വര്‍ണ കള്ളകടത്ത് കേസിലെ പ്രതിയും കൊടിയേരി ബാലകൃഷ്ണന്‍ സഞ്ചരിച്ച വിവാദ മിനികൂപ്പറിന്റെ ഉടമയുമാണ് കൊടുവള്ളി നഗരസഭാ കൌണ്‍സിലറായ കാരാട്ട് ഫൈസല്‍. കാരാട്ട് ഫൈസലും പിടിഎ റഹീം എം.എല്‍.എയുടെ ഭാര്യ സുബൈദ റഹീമും സ്വത്ത് വിവരങ്ങള്‍ മറച്ച് വെച്ചതായാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി ലഭിച്ചിട്ടുള്ളത്. ചട്ടലംഘനം നടത്തിയ ഇരുവരേയും അയോഗ്യരാക്കണമെന്നാണ് പരാതിയിലെ ആവശ്യം. സുബൈദ റഹീം സ്വത്ത് വിവരങ്ങള്‍ മറച്ചുവെച്ചത് പിടിഎ റഹീമും കാരാട്ട് ഫൈസലും തമ്മിലുള്ള ബിസിനസ് പങ്കാളിത്വം പുറത്ത് വരാതിരിക്കാനാണെന്നാണ് മുസ്ലീം ലീഗിന്റെ ആരോപണം.
മുനിസിപ്പല്‍ നിയമപ്രകാരം തിരഞ്ഞെടുപ്പിന് ശേഷം സമര്‍പ്പിക്കപ്പെട്ട ആസ്തി-ബാധ്യതകളില്‍ വിവരങ്ങള്‍ മറച്ചുവെച്ചുവെന്നാണ് കാരാട്ട് ഫൈസലിനും സുബൈദ റഹീമിനും എതിരായ പരാതി. കൊടുവള്ളി കിംസ് ആശുപത്രിയിലേയും കെജിഎം ഗോള്‍ഡ് എന്ന ജ്വല്ലറിയിലേയും ഓഹരിപങ്കാളിത്വം കോടിയേരി ബാലകൃഷ്ണന്‍ സഞ്ചരിച്ച മിനികൂപ്പറിന്റെ ലോണ്‍ വിവരം എന്നിവ മറച്ചുവെച്ചുവെന്നാണ് കാരാട്ട് ഫൈസലിന് എതിരായ പരാതി. കിംസ് ആശുപത്രിക്ക് ഒരു കോടി രൂപയിലധികം ലോണായി നല്‍കിയതും രേഖപ്പെടുത്തിയിട്ടില്ലെന്നും ആയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ വിശദീകരിക്കുന്നു.
കൊടുവള്ളി കിംസ് ആശുപത്രിയില്‍ പിടിഎ റഹീമിനുള്ള ഓഹരി പങ്കാളിത്വം നഗരസഭാ കൌണ്‍സിലറായ ഭാര്യ സുബൈദ റഹീം മറച്ചുവെച്ചുവെന്നാണ് മറ്റൊരു പരാതി. ലീഗിന്റെ ആരോപണത്തോട് പ്രതികരിക്കാന്‍ പിടിഎ റഹീം എം.എല്‍.എ തയ്യാറായില്ല .