Kerala
കസ്‌തൂരിരംഗൻ റിപ്പോർട്ട്;  കരട് വിഞ്ജാപനത്തിലൂടെ ഇളവനുവദിച്ച പ്രദേശങ്ങളില്‍ നിയന്ത്രണം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതികസ്‌തൂരിരംഗൻ റിപ്പോർട്ട്; കരട് വിഞ്ജാപനത്തിലൂടെ ഇളവനുവദിച്ച പ്രദേശങ്ങളില്‍ നിയന്ത്രണം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി
Kerala

കസ്‌തൂരിരംഗൻ റിപ്പോർട്ട്; കരട് വിഞ്ജാപനത്തിലൂടെ ഇളവനുവദിച്ച പ്രദേശങ്ങളില്‍ നിയന്ത്രണം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

Jaisy
|
28 May 2018 3:59 AM GMT

പരിസ്ഥിതി ദുര്‍ബല മേഖലയാണെന്ന് ചൂണ്ടിക്കാട്ടി ഖനന പ്രവർത്തനങ്ങൾക്ക് പാരിസ്ഥിതിക അനുമതി നിഷേധിച്ചതിനെതിരായ ഹരജിയിലാണ് വിധി

കസ്‌തൂരിരംഗൻ റിപ്പോർട്ടില്‍ ഉള്‍പ്പെട്ട 123 വില്ലേജുകളില്‍ കരട് വിജ്ഞാപനത്തിലൂടെ ഇളവനുവദിച്ച പ്രദേശങ്ങളില്‍ നിയന്ത്രണം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി വിധി. പരിസ്ഥിതി ദുര്‍ബല മേഖലയാണെന്ന് ചൂണ്ടിക്കാട്ടി ഖനന പ്രവർത്തനങ്ങൾക്ക് പാരിസ്ഥിതിക അനുമതി നിഷേധിച്ചതിനെതിരായ ഹരജിയിലാണ് വിധി. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ചില ക്വാറി ഉടമകളാണ് ഹരജി നല്‍കിയിരുന്നത്.

കസ്‌തൂരിരംഗൻ റിപ്പോർട്ടിൽ ജനവാസ മേഖലകളും കൃഷിയിടങ്ങളും തോട്ടങ്ങളും ഒഴിവാക്കണമെന്ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് യു.പി.എ സർക്കാർ 2014 മാർച്ചില്‍ കസ്‌തൂരിരംഗൻ കമ്മിറ്റി ശുപാർശ ചെയ്‌ത ഇടുക്കിയിലെ 47 വില്ലേജുകൾ ഉൾപ്പടെയുള്ള 123 വില്ലേജുകളിൽ ജനവാസമേഖലകളും കൃഷിയിടങ്ങളും തോട്ടങ്ങളും ഉൾപ്പെടുന്ന 3115 സ്‌ക്വയര്‍ കിലോമീറ്റര്‍ പ്രദേശം ഒഴിവാക്കി ആദ്യ കരട് വിജ്ഞാപനം ഇറക്കി.

ഇരുപത്തിയേഴോളം കേസുകളിൽ ഹൈക്കോടതി കരട് വിഞ്ജാപന പ്രകാരം ഒഴിവാക്കിയ മേഖലകളിൽ നിയന്ത്രണം നിലനിൽകുകയില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇടുക്കിയിൽ നിന്നുള്ള പൊതുതാൽപര്യ ഹരജിയിൽ ദേശീയ ട്രൈബ്യൂണലും ഈ കാര്യം വ്യക്തമാക്കി. ഇടത‌് സർക്കാർ വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നല്‍കി. 123 വില്ലേജുകളിൽ പൂർണമായും ഇ.എസ്.എ നിയന്ത്രണങ്ങൾ നിലനിൽക്കുമെന്ന എന്ന വാദം ഉന്നയിച്ചു. ഈ വാദം തള്ളിയാണ് ഹൈകോടതി വിധി.

Similar Posts