Kerala
പ്രവാസിയുടെ ആത്മഹത്യ: എഐവൈഎഫിനെതിരെ മുഖ്യമന്ത്രിപ്രവാസിയുടെ ആത്മഹത്യ: എഐവൈഎഫിനെതിരെ മുഖ്യമന്ത്രി
Kerala

പ്രവാസിയുടെ ആത്മഹത്യ: എഐവൈഎഫിനെതിരെ മുഖ്യമന്ത്രി

admin
|
28 May 2018 1:19 AM GMT

എഐവൈഎഫ് പ്രവര്‍ത്തകരുടെ സമരത്തെ തുടര്‍ന്നാണ് സുഗതന്റെ ആത്മഹത്യയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. നിയമം കൈയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ല.

കൊല്ലം പത്തനാപുരത്ത് പ്രവാസി ആത്മഹത്യ സംഭവത്തില്‍ എഐവൈഎഫിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍.

എഐവൈഎഫ് പ്രവര്‍ത്തകരുടെ സമരത്തെ തുടര്‍ന്നാണ് സുഗതന്റെ ആത്മഹത്യയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
നിയമം കൈയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ല. അടൂര്‍ പ്രകാശ് നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി . ഒരു രാഷ്ട്രീയ പാർട്ടിയുടെ വിലപ്പെട്ട സ്വത്താണ് അവരുടെ കൊടി. ആ കൊടി എവിടെയും കൊണ്ടു പോയി നാട്ടുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് വ്യവസായ സൌഹൃദ അന്തരീക്ഷമുണ്ടാക്കും.

സുഗതന്റെ ആത്മഹത്യ പ്രത്യേക സംഘം അന്വേഷിക്കണമെന്നും അടൂര്‍ പ്രകാശ് ആവശ്യപ്പെട്ടു. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

Similar Posts