Kerala
ഇടമലക്കുടിയിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം നാലാം ക്ലാസോടെ അവസാനിക്കുന്നതായി പരാതിഇടമലക്കുടിയിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം നാലാം ക്ലാസോടെ അവസാനിക്കുന്നതായി പരാതി
Kerala

ഇടമലക്കുടിയിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം നാലാം ക്ലാസോടെ അവസാനിക്കുന്നതായി പരാതി

Jaisy
|
28 May 2018 1:27 AM GMT

പ്രശ്നം പരിഹരിക്കാന്‍ ഇടമലക്കുടിയിലെ എല്‍പി സ്കൂളിനെ ഹൈസ്കൂള്‍ നിലവാരത്തില്‍ ഉയര്‍ത്തണമെന്നാണ് മാതാപിതാക്കളുടെയും അധ്യാപകരുടെയും ആവശ്യം

ഇന്ത്യയിലെ ഏക ആദിവാസി പഞ്ചായത്തായ ഇടമലക്കുടിയിലെ ഭൂരിഭാഗം പെണ്‍കുട്ടികളുടെയും സ്കൂള്‍ വിദ്യാഭ്യാസം നാലാം ക്ലാസോടെ അവസാനിക്കുന്നതായി പരാതി. പ്രശ്നം പരിഹരിക്കാന്‍ ഇടമലക്കുടിയിലെ എല്‍പി സ്കൂളിനെ ഹൈസ്കൂള്‍ നിലവാരത്തില്‍ ഉയര്‍ത്തണമെന്നാണ് മാതാപിതാക്കളുടെയും അധ്യാപകരുടെയും ആവശ്യം. ആവശ്യങ്ങള്‍ ഉന്നയിച്ച് ഇവര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിവേദനം നല്‍കി.

ഉള്‍വനങ്ങളിലെ കുടികളില്‍നിന്നും കിലോമീറ്ററുകള്‍ താണ്ടിയാണ് പെണ്‍കുട്ടികളടങ്ങുന്ന ആദിവാസി കുട്ടികള്‍ സ്കൂള്‍ പഠനത്തിനായി മുളകുതറക്കുടിയിലെ എല്‍പി സ്കൂളിലെത്തുന്നത്. ആണ്‍കുട്ടികളില്‍ പലരും ജില്ലയുടെ മറ്റിടങ്ങളിലേക്ക് തുടര്‍വിദ്യാഭ്യാസം തേടി പോകുമ്പോള്‍ പെണ്‍കുട്ടികളില്‍ ഭൂരിഭാഗം പേരുടെയും വിദ്യാഭ്യാസം നാലാം ക്ലാസില്‍ അവസാനിക്കുകയാണ്. ഇതിന് പ്രതിവിധിയായി നിലവിലുള്ള ട്രൈബല്‍ എല്‍പി സ്കൂളിനെ ഹൈസ്കൂള്‍ നിലവാരത്തിലേക്ക് ഉയര്‍ത്തണമെന്നാണ് അധ്യാപകരും മാതാപിതാക്കളും ആവശ്യപ്പെടുന്നത്.

ഇരുപത്തിയഞ്ച് കുടികളിലായി ഇരുനൂറോളം കുട്ടികളാണ് ഇടമലക്കുടയിലുള്ളതെന്നാണ് കണക്കുകള്‍. എന്നാല്‍ മുളകുതറക്കുടിയിലെ എല്‍പി സ്കൂളില്‍ പഠനത്തിനായി ആകെ എത്തുന്നത് 33 പേര്‍മാത്രം. ആദിവാസി മേഖലകളായ മീന്‍മുട്ടിക്കുടി, നൂറടിക്കുടി എന്നിവിടങ്ങളില്‍ പുതിയ എല്‍പി സ്കൂള്‍ ആരംഭിച്ച് നിലവിലുള്ളതിനെ ഹൈസ്കൂള്‍ നിലവാരത്തിലേക്ക് ഉയര്‍ത്തി ഹോസ്റ്റല്‍ സൌകര്യമുള്‍പ്പെടെ നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.

Related Tags :
Similar Posts