Kerala
ഹയര്‍ സെക്കന്‍ഡറി ഫിസിക്സ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നുഹയര്‍ സെക്കന്‍ഡറി ഫിസിക്സ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു
Kerala

ഹയര്‍ സെക്കന്‍ഡറി ഫിസിക്സ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു

Sithara
|
28 May 2018 3:07 AM GMT

പരീക്ഷ തുടങ്ങും മുന്‍പ് വാട്സ് ആപ്പില്‍ ചോദ്യം പ്രചരിച്ചിരുന്നു.

ബുധനാഴ്ച നടന്ന ഹയര്‍സെക്കണ്ടറി ഫിസിക്സ് ചോദ്യപേപ്പര്‍ ചോര്‍ന്നതായി സംശയം. ചോദ്യപേപ്പര്‍ വാട്സ് ആപ്പ് വഴി പ്രചരിപ്പിച്ചെന്ന ഹയര്‍സെക്കണ്ടറി ഡയറക്ടറുടെ പരാതിയില്‍ സൈബര്‍ ക്രൈം പോലീസ് അന്വേഷണം ആരംഭിച്ചു. ബുധനാഴ്ച നടന്ന ഫിസിക്സ് പരീക്ഷ ചോദ്യപേപ്പറില്‍ വന്ന ആറ് ചോദ്യങ്ങള്‍ അടങ്ങുന്ന നാല് പേജുള്ള ചോദ്യപേപ്പറിന്റെ കയ്യെഴുത്ത് കോപ്പിയാണ് വാട്സ് ആപ്പില്‍ പ്രചരിച്ചത്.

തൃശൂര്‍ ജില്ലാ കോ‍ര്‍ഡിനേറ്റര്‍ക്ക് ഈ കോപ്പി വാട്സ്ആപ്പില്‍ ലഭിച്ചതിനെ തുടര്‍ന്ന് ഹയര്‍സെക്കണ്ടറി ഡയറക്ടറെ അദേഹം അറിയിക്കുകയായിരുന്നു. എന്നാല്‍ ഈ കോപ്പി പരീക്ഷയ്ക്ക് മുമ്പാണോ പ്രചരിച്ചതെന്ന് ഉറപ്പിച്ചു പറയാനാകില്ല. വാട്സ് ആപ്പില്‍ വന്നത് എപ്പോഴായിരിക്കും, എവിടെ നിന്നാണ് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹയര്‍സെക്കണ്ടറി ഡയറക്ടര്‍ ഡിജിപിക്ക് പരാതി നല്‍കി. ഡിജിപിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് സൈബര്‍ ക്രൈം പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

ഐപിസി 406, ഐടി ആക്ട് 43, 66 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എത്രയും വേഗം അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്നാണ് ഡിജിപിയുടെ നിര്‍ദേശം. പരീക്ഷ വീണ്ടും നടത്തണോ എന്ന കാര്യവും പോലീസ് അന്വേഷണത്തിന് ശേഷം മാത്രമേ തീരുമാനിക്കാവൂ എന്നാണ് ഹയര്‍സെക്കണ്ടറി ഡയറക്ടര്‍ അറിയിച്ചത്

Similar Posts