ആംബുലന്‍സില്‍ രോഗി മരിച്ചത് ഓക്സിജന്‍ ലഭിക്കാതെയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും
|ആംബുലന്‍സില്‍ രോഗി മരിച്ച് സംഭവം: നിയമപോരാട്ടം തുടരുമെന്ന് രോഗിയുടെ കുടുംബം.
തൃശൂര്‍ ജില്ലാ ജനറല്‍ ആശുപത്രിയിലെ ആംബുലന്‍സില്‍ ഓക്സിജന്‍ തീര്‍ന്നത് മൂലം രോഗി മരിച്ച സംഭവത്തില്‍ നടപടി എടുക്കും വരെ നിയമപോരാട്ടം തുടരുമെന്ന് രോഗിയുടെ കുടുംബം. ഓക്സിജന്‍ ലഭിക്കാത്തതാണ് മരണകാരണമാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ ജനറല്‍ ആശുപത്രി അധികൃതരുടെ വീഴ്ച സൂചിപ്പിക്കുന്നതാണ് പുറത്ത് വന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസം തൃശൂര്‍ നഗരത്തിലെ ഓട്ടോറിക്ഷാ ഡ്രൈവറായ സെബാസ്റ്റ്യന്‍ ജില്ലാ ജനറല്‍ ആശുപത്രിയില്‍ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചിരുന്നു.. മരണം ആംബുലന്‍സ് ഡ്രൈവറുടെയും ജില്ലാ ആശുപത്രിയിലെ ഡോക്ടറുടെയും അനാസ്ഥ കൊണ്ടാണെന്ന ആരോപണത്തില്‍ ഉറച്ച് നില്‍ക്കുകയാണ് കുടുംബം.
ആശുപത്രി അധികൃതരുടെ വാദങ്ങള്‍ക്ക് നേര്‍ വിപരീതമാണ് പുറത്ത് വന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഓക്സിജന്‍ കിട്ടാത്തത് മരണകാരണങ്ങളില്‍ ഒന്നായി റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വകാര്യ ആശുപത്രിയില്‍ എത്തും മുമ്പ് രോഗി മരിച്ചിരുന്നതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. സംഭവത്തില്‍ സമരവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്.