പീഡാനുഭവ സ്മരണയില്‍ ദു:ഖവെള്ളി ആചരണം
|ക്രിസ്തുവിന്റെ പീഡാനുഭവങ്ങളേയും തുടർന്നുള്ള കുരിശ് മരണത്തേയും അനുസ്മരിച്ച് ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥന നടക്കും.
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണ പുതുക്കി ക്രൈസ്തവർ ഇന്ന് ദു:ഖവെള്ളി ആചരിക്കുന്നു. യേശുവിന്റെ കുരിശുമരണത്തെ ഓർമ്മിപ്പിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കുരിശിന്റെ വഴി നടന്നു. ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനയും ദു:ഖവെള്ളി പ്രമാണിച്ച് നടക്കുന്നുണ്ട്.
രാവിലെ മുതൽ തന്നെ ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനകൾ തുടങ്ങി. എറണാകുളം ബസലിക്ക പള്ളിയിൽ സിറോ മലബാർ സഭ സഹായ മെത്രാൻ സെബാസ്റ്റ്യൻ എടയന്ത്രത്തായിരുന്നു ചടങ്ങുകൾക്ക് നേതൃത്വം വഹിച്ചത്. നഗരത്തിൽ കുരിശിന്റെ വഴി നടന്നു.
തിരുവനന്തപുരം പാളയം പളളിയിൽ നടന്ന ദു:ഖവെള്ളി ചടങ്ങുകൾക്ക് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ സൂസെപാക്യവും മലങ്കര കത്തോലിക്ക സഭ അദ്യക്ഷൻ ബസേലിയോസ് മാർ ക്ലിമ്മിസ് ബാവയും സംയുക്തമായി നേതൃത്വം നൽകി.