Kerala
പട്ടികവര്‍ഗ വകുപ്പിന്‍റെ അനാസ്ഥ; ആദിവാസികള്‍ക്ക് വീട് നിര്‍മാണത്തിന് ഫണ്ട് ലഭിച്ചില്ലപട്ടികവര്‍ഗ വകുപ്പിന്‍റെ അനാസ്ഥ; ആദിവാസികള്‍ക്ക് വീട് നിര്‍മാണത്തിന് ഫണ്ട് ലഭിച്ചില്ല
Kerala

പട്ടികവര്‍ഗ വകുപ്പിന്‍റെ അനാസ്ഥ; ആദിവാസികള്‍ക്ക് വീട് നിര്‍മാണത്തിന് ഫണ്ട് ലഭിച്ചില്ല

Sithara
|
28 May 2018 4:33 PM GMT

നിശ്ചിത കാലത്തിനുള്ളില്‍ പട്ടിക വര്‍ഗ വകുപ്പ് പദ്ധതി പൂര്‍ത്തീകരിക്കാത്തതിനാല്‍ പണം ധനവകുപ്പ് തിരിച്ചെടുത്തിരിക്കുകയാണ്.

എടിഎസ്പി പദ്ധതി പ്രകാരം വയനാട് ജില്ലയില്‍ വീടുനിര്‍മാണം തുടങ്ങിയ ആദിവാസികള്‍ക്ക് ഫണ്ട് ലഭിച്ചില്ല. നിശ്ചിത കാലത്തിനുള്ളില്‍ പട്ടിക വര്‍ഗ വകുപ്പ് പദ്ധതി പൂര്‍ത്തീകരിക്കാത്തതിനാല്‍ പണം ധനവകുപ്പ് തിരിച്ചെടുത്തിരിക്കുകയാണ്. ലോണെടുത്ത് വീടുനിര്‍മാണം നടത്തിയ ആദിവാസികളാണ് പട്ടിക വര്‍ഗ വകുപ്പിന്റെ അനാസ്ഥ കാരണം കടുത്ത പ്രതിസന്ധിയിലായിരിക്കുന്നത്. കടക്കെണിയിലായ ആദിവാസികള്‍ സമരത്തിന് ഒരുങ്ങുകയാണിപ്പോള്‍.

വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇതുപോലെ ആദിവാസികളുടെ വീടുകളുടെ നിര്‍മാണം പാതിവഴിയില്‍ നിലച്ചിരിക്കുകയാണ്. നിര്‍മാണത്തിന്റെ ഒരു ഘട്ടം പൂര്‍ത്തീകരിച്ച് പണത്തിന് വേണ്ടി പട്ടിക വര്‍ഗ വകുപ്പിനെ സമീപിച്ചപ്പോഴാണ് പണം ധനംവകുപ്പ് പിന്‍വലിച്ചെന്ന ഉത്തരം ആദിവാസികള്‍ക്ക് ലഭിച്ചത്. 2014-15 വര്‍ഷത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയാണ് പട്ടിക വര്‍ഗ വകുപ്പിന്റെ കടുത്ത അനാസ്ഥ കാരണം ഈ രൂപത്തിലാക്കിയത്.

അഡീഷനൽ ട്രൈബൽ സബ് പ്ലാനിൽ 87 കോടി രൂപയാണ് വയനാട് ജില്ലക്കനുവദിച്ചത്. കഴിഞ്ഞ ഡിസംബറില്‍ പോലും നിര്‍മാണം പൂര്‍ത്തിയാക്കാത്തതിനാല്‍ ജനുവരിയില്‍ പണം ധനവകുപ്പ് തിരിച്ചെടുത്തു. ഫണ്ട് പ്രതീക്ഷിച്ച് ബാങ്കുകളില്‍ നിന്ന് ലോണെടുത്ത് സ്വന്തം കൂരകള്‍ പൊളിച്ച് നിര്‍മാണ പ്രവൃത്തികള്‍ നടത്തിയവരാണ് ഇവര്‍. പണം ലഭിച്ചില്ലെങ്കില്‍ കളക്ട്രേറ്റിനു മുന്നില്‍ സമരം ചെയ്യാനാണ് ആദിവാസികളുടെ തീരുമാനം.

Related Tags :
Similar Posts