Kerala
ഒരു രോഗിക്കും മെഡിക്കല്‍ കോളജില്‍ നിന്ന് തിക്താനുഭവം ഉണ്ടാകരുതെന്ന് ആരോഗ്യമന്ത്രിഒരു രോഗിക്കും മെഡിക്കല്‍ കോളജില്‍ നിന്ന് തിക്താനുഭവം ഉണ്ടാകരുതെന്ന് ആരോഗ്യമന്ത്രി
Kerala

ഒരു രോഗിക്കും മെഡിക്കല്‍ കോളജില്‍ നിന്ന് തിക്താനുഭവം ഉണ്ടാകരുതെന്ന് ആരോഗ്യമന്ത്രി

Subin
|
28 May 2018 5:44 AM GMT

മെഡിക്കല്‍ കോളജില്‍ നഴ്‌സിംഗ് അസിസ്റ്റന്റ് ക്രൂരമായി പെരുമാറിയ രോഗിയുടെ തുടര്‍ചികിത്സ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രി കെ കെ ശൈലജ അറിയിച്ചു.

ഒരു രോഗിക്കും മെഡിക്കല്‍ കോളജില്‍ നിന്ന് തിക്താനുഭവം ഉണ്ടാകരുതെന്ന് ജീവനക്കാര്‍ക്ക് ആരോഗ്യമന്ത്രിയുടെ കര്‍ശന നിര്‍ദേശം. മെഡിക്കല്‍ കോളജില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് മന്ത്രി ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയത്. മെഡിക്കല്‍ കോളജില്‍ നഴ്‌സിംഗ് അസിസ്റ്റന്റ് ക്രൂരമായി പെരുമാറിയ രോഗിയുടെ തുടര്‍ചികിത്സ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രി കെ കെ ശൈലജ അറിയിച്ചു.

മെഡിക്കല്‍ കോളജ് സൂപ്രണ്ട്, നഴ്‌സുമാര്‍, നഴ്‌സിംഗ് അസിസ്റ്റന്റുമാര്‍, അറ്റന്‍ഡര്‍മാര്‍ എന്നിവരാണ് ആരോഗ്യമന്ത്രി വിളിച്ച അടിയന്തര യോഗത്തില്‍ പങ്കെടുത്തത്. വാസുവിന് ഉണ്ടായ അനുഭവം ഇനി ഒരു രോഗിക്കും ഉണ്ടാകരുതെന്ന് മന്ത്രി യോഗത്തില്‍ നിര്‍ദേശിച്ചു. ജീവനക്കാരുടെ ഭാഗത്ത് നിന്ന് അത്തരം നടപടി ഉണ്ടായാല്‍ സര്‍ക്കാര്‍ അത് സഹിക്കില്ല.

മെഡിക്കല്‍ കോളജില്‍ നഴ്‌സിംഗ് അസിസ്റ്റന്റ് ക്രൂരമായി പെരുമാറിയ രോഗിയുടെ വീട് മന്ത്രി ഉച്ചക്ക് സന്ദര്‍ശിച്ചു. തെങ്ങുകയറ്റ തൊഴിലാളിയായ വാസുവിന് അര്‍ഹമായ നഷ്ടപരിഹാരം സര്‍ക്കാര്‍ ഉറപ്പ്വരുത്തുമെന്ന് പറഞ്ഞ മന്ത്രി ഇതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അടക്കമുള്ളവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Similar Posts