വിവാഹ വീഡിയോവിൽ നിന്ന് മോര്‍ഫിംഗ്: ചിത്രങ്ങൾ പുറത്ത് വിട്ടത് സ്റ്റുഡിയോ ഉടമ സതീശനെന്ന് ബീബീഷ്
|താൻ പുതിയ സ്റ്റുഡിയോ തുടങ്ങുന്നതിന്റെ വൈരാഗ്യം തീർക്കുകയായിരുന്നു സതീശന്റെ ലക്ഷ്യമെന്നും ബീബീഷ്
വിവാഹ വീഡിയോവിൽ നിന്ന് ഫോട്ടോ അടർത്തി മാറ്റി മോർഫിങ് നടത്തി അശ്ലീലമായി പ്രചരിപ്പിച്ച കേസിലെ പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാനായി പോലീസ് കോടതിയെ സമീപിച്ചു. പ്രധാന പ്രതി ബിബീഷ്, സ്റ്റുഡിയോ ഉടമകളായ സതീശൻ, ദിനേശൻ എന്നിവരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടാണ് വടകര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയിരിക്കുന്നത്. ഇന്നലെ അറസ്റ്റിലായ ബി ബീഷിനെ രാത്രി വൈകി മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി. തുടർന്ന് 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
ഫേസ്ബുക്കിൽ നിന്ന് ചിത്രങ്ങളെടുത്ത് മോർഫിങ്ങിന് വിധേയമാക്കിയെന്നാണ് ബിബീഷ് പോലീസിന് നൽകിയ മൊഴി. ചിത്രങ്ങൾ പുറത്ത് വിട്ടത് സ്റ്റുഡിയോ ഉടമ സതീശനാണ്. താൻ പുതിയ സ്റ്റുഡിയോ തുടങ്ങുന്നതിന്റെ വൈരാഗ്യം തീർക്കുകയായിരുന്നു സതീശന്റെ ലക്ഷ്യമെന്നും ബീബീഷ് പോലീസിന് നൽകിയ മൊഴിയിലുണ്ട്. ഇതെല്ലാം സ്ഥിരീകരിക്കാൻ മൂന്ന് പ്രതികളേയും ഒരുമിച്ച് ചോദ്യം ചെയ്യണമെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.