Kerala
ബാബുരാജിന്റെ നീന്തല്‍ പ്രകടനം ലിംക ബുക് ഓഫ് റെക്കോര്‍ഡില്‍ബാബുരാജിന്റെ നീന്തല്‍ പ്രകടനം ലിംക ബുക് ഓഫ് റെക്കോര്‍ഡില്‍
Kerala

ബാബുരാജിന്റെ നീന്തല്‍ പ്രകടനം ലിംക ബുക് ഓഫ് റെക്കോര്‍ഡില്‍

Khasida
|
28 May 2018 2:48 AM GMT

ആഗോള ഭീകരവാദത്തിനും ജലമലിനീകരണത്തിനുമെതിരെ ഭിന്നശേഷിക്കാരനായ കായികതാരം നടത്തിയ നീന്തല്‍ പ്രകടനത്തിന് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെ അംഗീകാരം.

ആഗോള ഭീകരവാദത്തിനും ജലമലിനീകരണത്തിനുമെതിരെ ഭിന്നശേഷിക്കാരനായ കായികതാരം നടത്തിയ നീന്തല്‍ പ്രകടനത്തിന് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെ അംഗീകാരം. നിരവധി തവണ സാഹസിക നീന്തല്‍ പ്രകടനങ്ങള്‍ നടത്തി ശ്രദ്ധേയനായ ആലപ്പുഴ സ്വദേശി ബാബുരാജിന്റെ പ്രകടനമാണ് ലിംക ബുക്ക് ഓഫ് റെക്കോര്‍‌ഡ്‌സില്‍ ഇടം നേടിയത്. ചമ്പക്കുളത്തു നിന്ന് ആലപ്പുഴ വരെ 26 കിലോമീറ്റര്‍ ദൂരമാണ് ബാബുരാജ് നീന്തിയത്.

2017 ജനുവരി 30നായിരുന്നു ആഗോളഭീകരവാദത്തിനും ജലമലിനീകരണത്തിനുമെതിരെ അവബോധം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ബാബുരാജ് ചമ്പക്കുളത്തു നിന്ന് ആലപ്പുഴ പുന്നമട ഫിനിഷിങ്ങ് പോയന്റിലേക്ക് നീന്തിയത്. ഏഴു മണിക്കൂര്‍ പത്തു മിനിറ്റ് സമയം കൊണ്ട് 26 കിലോമീറ്റര്‍ ദൂരം പിന്നിട്ട് ലക്ഷ്യസ്ഥാനത്തെത്തി. ഈ പ്രകടനം ലിംക ബുക്ക് ഓഫ് റെക്കോര്‍‍ഡ്‌സില്‍ ഉള്‍പ്പെടുത്തിയ ബുക്ക് അധികൃതര്‍ ഇതിന്റെ സാക്ഷ്യപത്രവും കഴിഞ്ഞ ദിവസം ബാബുരാജിന് നല്‍കി. ഒരു വര്‍ഷക്കാലം എല്ലാ ദിവസവും ഏഴുമണിക്കൂര്‍‍ നീന്തല്‍ പരിശീലനം നടത്തിയാണ് ബാബുരാജ് ഈ നേട്ടം സ്വന്തമാക്കിയത്.

ഇംഗ്ലീഷ് ചാനല്‍ നീന്തിക്കടക്കല്‍ സ്വപ്നമായി കൊണ്ടു നടക്കുന്ന ബാബുരാജിന് സ്പോണ്‍സര്‍മാരെ ലഭിക്കാത്തതിനാല്‍ ആ സ്വപ്നം സഫലമാക്കാന്‍ കഴിഞ്ഞിട്ടില്ല.

Similar Posts