Kerala
ചെങ്ങന്നൂരിലെ ശില്പ-വിഗ്രഹ നിര്‍മാണ മേഖല പ്രതിസന്ധിയില്‍ചെങ്ങന്നൂരിലെ ശില്പ-വിഗ്രഹ നിര്‍മാണ മേഖല പ്രതിസന്ധിയില്‍
Kerala

ചെങ്ങന്നൂരിലെ ശില്പ-വിഗ്രഹ നിര്‍മാണ മേഖല പ്രതിസന്ധിയില്‍

Khasida
|
28 May 2018 4:12 AM GMT

പഠന കേന്ദ്രങ്ങള്‍ തുടങ്ങണം; നേതാക്കള്‍ ശ്രദ്ധിക്കണമെന്ന് ശില്പികള്‍

ക്ഷേത്രങ്ങളിലേക്കുള്ള വിഗ്രഹങ്ങളും ശില്പങ്ങളും നിര്‍‍മ്മിക്കുന്ന ശില്പികളുടെ നാടായ ചെങ്ങന്നൂര്‍ ഒരു കാലത്ത് അറിയപ്പെട്ടിരുന്നത് കേരളത്തിലെ തഞ്ചാവൂരെന്നാണ്. എന്നാല്‍ ഇന്ന് ഈ പരമ്പരാഗത മേഖല തകര്‍ന്നു കൊണ്ടിരിക്കുകയാണ്. വിഗ്രഹ നിര്‍മാണരംഗത്തെ പാരമ്പര്യം സംരക്ഷിക്കാന്‍ നടപടികളുണ്ടാവണമെന്നാണ് തെരഞ്ഞെടുപ്പ് അടുത്തു വരുമ്പോള്‍ ചെങ്ങന്നൂരിലെ ശില്പികളുടെ ആവശ്യം.

ക്ഷേത്ര ശില്‍പനിര്‍മ്മാണത്തിലെയും വിഗ്രഹനിര്‍മ്മാണത്തിലെയും പെരുമ കൊണ്ടാണ് ഒരുകാലത്ത് ചെങ്ങന്നൂര്‍ കേരളത്തിനു പുറത്തു പോലും അറിയപ്പെട്ടിരുന്നത്. പക്ഷേ ഒരു സംസ്കാരത്തിന്റെ തന്നെ ശക്തി വിളിച്ചു പറയുന്ന ഈ മേഖല ഇന്ന് പിന്‍മുറക്കാരില്ലാതെ നിലച്ചു പോകുന്ന അവസ്ഥയിലാണ്. കേരളം വലിയ പ്രതീക്ഷയര്‍പ്പിക്കുന്ന ടൂറിസം മേഖലയ്ക്ക് വലിയ സംഭാവനകള്‍ നല്‍കാന്‍ കഴിവുള്ള ഈ മേഖല കേന്ദ്രീകരിച്ച് വേണ്ടത്ര പഠനങ്ങളോ ഗവേഷണങ്ങളോ ഇതുവരെ നടന്നിട്ടില്ല. ഇനിയെങ്കിലും ചെങ്ങന്നൂരിന്റെ പ്രതിനിധികളായ രാഷ്ട്രീയ നേതാക്കള്‍ ശില്പകലാ രംഗത്തെ ശ്രദ്ധിക്കണമെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആവശ്യം.

ശില്പ നിര്‍മ്മാണത്തെ പ്രോത്സാഹിപ്പാക്കാനായി സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് പഠനകേന്ദ്രങ്ങള്‍ തുറക്കേണ്ടത് അത്യാവശ്യമാണെന്നും ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.

Similar Posts