Kerala
ചെങ്ങന്നൂരില്‍ പിന്തുണ ആര്‍ക്ക്: കേരള കോൺഗ്രസിന്റെ സ്റ്റിയറിംഗ് കമ്മിറ്റി ഇന്ന്ചെങ്ങന്നൂരില്‍ പിന്തുണ ആര്‍ക്ക്: കേരള കോൺഗ്രസിന്റെ സ്റ്റിയറിംഗ് കമ്മിറ്റി ഇന്ന്
Kerala

ചെങ്ങന്നൂരില്‍ പിന്തുണ ആര്‍ക്ക്: കേരള കോൺഗ്രസിന്റെ സ്റ്റിയറിംഗ് കമ്മിറ്റി ഇന്ന്

Khasida
|
28 May 2018 7:28 AM GMT

മനഃസാക്ഷി വോട്ടിന് ആഹ്വാനം നല്‍കാന്‍ സാധ്യത

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ പിന്തുണ ആർക്ക് നല്കണമെന്ന് തീരുമാനിക്കാൻ കേരള കോൺഗ്രസിന്റെ സ്റ്റിയറിംഗ് കമ്മിറ്റി ഇന്ന് ചേരും. മുന്നണി പ്രവേശം ഉടൻ ഉണ്ടാകില്ലെന്ന് വ്യക്തമായ സാഹചര്യത്തിൽ മനഃസാക്ഷി വോട്ട് ചെയ്യാനുള്ള ആഹ്വാനം ഉണ്ടായേക്കുമെന്നാണ് സൂചന.

ചെങ്ങന്നൂരിൽ മൂന്ന് മുന്നണികളും കേരള കോൺഗ്രസിന്റെ പിന്തുണ വേണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് തീരുമാനം കൈക്കൊള്ളാൻ കേരള കോൺഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി ചേരുന്നത്. എൽഡിഎഫിന് അനുകൂലമായി ചില നിലപാടുകൾ മാണി സ്വീകരിച്ചിട്ടുണ്ടെങ്കിലും ജോസഫ് വിഭാഗത്തിന് ഇതിനോട് എതിർപ്പാണ്. അതുകൊണ്ട് തന്നെ എൽ ഡി എഫിനെ പിന്തുണയ്ക്കാനുള്ള തീരുമാനം അത്ര എളുപ്പം എടുത്തേക്കില്ല. കർഷകരുടെ പ്രശ്നങ്ങളിൽ സർക്കാർ നടത്തുന്ന ഇടപെടലുകൾ ചൂണ്ടിക്കാട്ടി പിന്തുണ നല്കാനുള്ള സാഹചര്യവും തള്ളിക്കളയാനാകില്ല.

ഡി സി സിയുടെ നിലപാടിനെ തള്ളി കെ പി സി സി തന്നെ മാണിയുടെ വോട്ട് വേണമെന്ന് പറഞ്ഞിട്ടുണ്ട്. കുഞ്ഞാലിക്കുട്ടി അടക്കമുള്ള യു ഡി എഫ് നേതാക്കളും ചില നീക്കങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ യു ഡി എഫിനോട് മാണിക്കും ജോസ് കെ മാണിക്കും അത്ര താല്പര്യം ഇല്ല. ബിജെപിയും മാണിയുടെ വോട്ട് ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. ഉപതിരഞ്ഞെടുപ്പിൽ ഏതെങ്കിലും മുന്നണിയെ പിന്തുണച്ചാൽ അത് മുന്നണി പ്രവേശത്തെ ബാധിക്കുമെന്ന വിലയിരുത്തൽ പാർട്ടിക്കുള്ളിൽ തന്നെയുണ്ട്. ആയതു കൊണ്ട് തന്നെ മനഃസാക്ഷി വോട്ട് ചെയാനുള്ള ആഹ്വാനം മാണി നല്‍കിയേക്കാനും സാധ്യതയുണ്ട്.

Similar Posts