ഹൈബ്രീഡ് പച്ചക്കറി വിത്തിനങ്ങള്‍ക്കായി ബിജുവിന്റെ നഴ്സറി
|കേരളത്തിലെ ഏറ്റവും വലിയ പച്ചക്കറിത്തൈ വില്‍പന കേന്ദ്രമായി മാറിയിരിക്കുകയാണ് സി.ആര്‍.നഴ്സറി.
ഹൈബ്രീഡ് പച്ചക്കറി വിത്തിനങ്ങള്‍ക്ക് ബാംഗ്ലൂരിനെയാണ് പണ്ട് മലയാളികള്‍ ആശ്രയിച്ചിരുന്നത്. ഇതിന് പരിഹാരം കാണാന്‍ ഇടുക്കിയിലെ ഒരു കര്‍ഷകന്‍ ആരംഭിച്ചതാണ് തുളസിപ്പാറയിലെ സി.ആര്‍.നഴ്സറി. ഒരു വര്‍ഷം 75 ലക്ഷം തൈകളാണ് ഇവിടെ നിന്ന് ഇപ്പോള്‍ വില്‍ക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ പച്ചക്കറിത്തൈ വില്‍പന കേന്ദ്രമായി മാറിയിരിക്കുകയാണ് സി.ആര്‍.നഴ്സറി.
കീടബാധ പോലുള്ള പ്രശ്നങ്ങള്‍ നേരിട്ട് വിത്തുപാകി മുളപ്പിച്ചെടുക്കാനുള്ള പ്രയാസമാണ് പലരെയും കൃഷിയില്‍ നിന്ന് അകറ്റുന്നത്. ഈ പ്രതിസന്ധി മറികടന്നതോടെ ഇടുക്കി തുളസിപ്പാറ സ്വദേശി ബിജുവിന്റെ നഴ്സറി കേരളത്തിലെ ഏറ്റവും വലിയ വിത്തുവില്‍പനാ കേന്ദ്രമായി മാറി. പ്രതിരോധ ശേഷി കൂടുതലുള്ള ഹൈ ബ്രീഡ് വിത്താണ് ഇവിടെ വില്‍ക്കുന്നത്.
ബാംഗളൂരില്‍ നിന്ന് വിത്ത് വാങ്ങി അവയെ തൈകളാക്കി മാറ്റിയാണ് വില്‍പന. ഇതോടെ സി.ആര്‍ നഴ്സറിയില്‍ തിരക്കേറി. വന്‍കിട പച്ചക്കറി കൃഷിക്കാര്‍ മുതല്‍ ശ്രീനിവാസന്‍, ദിലീപ്, മഞ്ചുവാരിയര്‍ തുടങ്ങിയ പ്രമുഖരുടെ വരെ ആശ്രയ കേന്ദ്രമാണ് ഈ നഴ്സറി. 2008 ല്‍ ആരംഭിച്ച നഴ്സറിയില്‍ 60 ഇനം പച്ചക്കറി തൈകളാണ് ഇപ്പോള്‍ ഉള്ളത്. കിലോക്ക് ലക്ഷങ്ങള്‍ വില വരുന്ന വിത്തുകളും മുളപ്പിച്ചെടുത്ത് ബിജു വില്‍ക്കുന്നത് 20 രൂപക്കാണ്. ലൈറ്റ്യയൂസ്, സെലറി, ബ്രോക്കോളി, പക്കോയി , ചെനീസ് കാബേജ്, ബ്രസല്‍ക്യാബേജ്, കെയില്‍ തുടങ്ങിയ വിദേശ ഇനങ്ങളെ കേരളത്തില്‍ പരിചയപ്പെടുത്തിയതും ബിജുവാണ്.