Kerala
കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിക്ക് കീഴിലെ ജ്യോതിസ് കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുന്നുകേരള സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിക്ക് കീഴിലെ ജ്യോതിസ് കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുന്നു
Kerala

കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിക്ക് കീഴിലെ ജ്യോതിസ് കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുന്നു

admin
|
28 May 2018 1:37 AM GMT

ഈ മാസം 31നകം ജ്യോതിസ് കേന്ദ്രങ്ങള്‍ അടച്ചുപൂട്ടണമെന്നാണ് ഉത്തരവ്. നടപടി എഡ്സ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കും.

കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിക്ക് കീഴിലെ 44 ജ്യോതിസ് കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുന്നു. ഈ മാസം 31നകം ജ്യോതിസ് കേന്ദ്രങ്ങള്‍ അടച്ചുപൂട്ടണമെന്നാണ് ഉത്തരവ്. നടപടി എഡ്സ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. കേരള എയ്ഡ്സ് കണ്‍ട്രോള്‍ സെസൈറ്റി പ്രവര്‍ത്തിക്കുന്നത്. എയ്ഡ്സ് വ്യാപനം തടയുന്നതിനുളള അടിസ്ഥാന യൂണിറ്റായിട്ടാണ് ജ്യോതിസ് കരുതപ്പെടുന്നത്.

ആരോഗ്യവകുപ്പിന് കീഴിലാണ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. എച്ച്.ഐ.വി പരിശോധനയും, കൌണ്‍സിലിങ്ങുമാണ് ജ്യോതിസ് കേന്ദ്രങ്ങളില്‍ നടക്കുന്നത്. ഇത്തരം 44 കേന്ദ്രങ്ങള്‍ അടച്ചുപൂട്ടണമെന്ന ഉത്തരവ് ഈമാസം 18ന്, തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് ഒരു ദിവസം മുന്‍പാണ് ഇറങ്ങിയത്. ഈമാസം 31നകം 44 കേന്ദ്രങ്ങള്‍ അടച്ചുപൂട്ടണമെന്ന് ഉത്തരവില്‍ പറയുന്നു. എയ്ഡ്സ് കണ്‍ട്രാള്‍ സൊസൈറ്റി പ്രേജക്റ്റ് ഡയറക്ടറുടെതാണ് ഉത്തരവ്. ഏറ്റവും കുടുതല്‍ ജ്യോതിസ് കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുന്നത് കോഴിക്കോട് ജില്ലയിലാണ്. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍റര്‍, താലൂക്ക് ആശുപത്രികള്‍, ജില്ല ആശുപത്രികള്‍, മെഡിക്കല്‍ കോളേജ്, വിവിധ ജയിലുകള്‍ എന്നിവിടങ്ങളിലാണ് ജ്യോതിസ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. എയ്ഡ്സ് രോഗികള്‍ക്ക് മികച്ച കൌണ്‍സിലിങ് ലഭിക്കുന്നതിനലാണ് എയ്ഡ്സ് വ്യാപനം കുറഞ്ഞുവരുന്നത്. പ്രവര്‍ത്തിക്കുന്ന ജ്യോതിസ് കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുന്നത് എയ്ഡ്സ് വ്യാപനം തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വിലങ്ങു തടിയാകും.

Similar Posts