Kerala
പി ശ്രീരാമകൃഷ്ണന്‍ സ്‍പീക്കര്‍പി ശ്രീരാമകൃഷ്ണന്‍ സ്‍പീക്കര്‍
Kerala

പി ശ്രീരാമകൃഷ്ണന്‍ സ്‍പീക്കര്‍

admin
|
28 May 2018 8:04 AM GMT

പതിനാലാം കേരള നിയമസഭയുടെ സ്‍പീക്കറായി എല്‍ഡിഎഫിന്റെ പി ശ്രീരാമകൃഷ്ണനെ തെരഞ്ഞെടുത്തു. യുഡിഎഫ് സ്ഥാനാര്‍ഥി വിപി സജീന്ദ്രനെ പരാജയപ്പെടുത്തിയാണ് ശ്രീരാമകൃഷ്ണന്‍ സ്‍പീക്കര്‍ സ്ഥാനത്തേക്ക് എത്തിയത്.

പതിനാലാം കേരള നിയമസഭയുടെ സ്‍പീക്കറായി എല്‍ഡിഎഫിന്റെ പി ശ്രീരാമകൃഷ്ണനെ തെരഞ്ഞെടുത്തു. യുഡിഎഫ് സ്ഥാനാര്‍ഥി വിപി സജീന്ദ്രനെ പരാജയപ്പെടുത്തിയാണ് ശ്രീരാമകൃഷ്ണന്‍ സ്‍പീക്കര്‍ സ്ഥാനത്തേക്ക് എത്തിയത്. ശ്രീരാമകൃഷ്ണന് 92 വോട്ടും സജീന്ദ്രന് 46 വോട്ടുമാണ് ലഭിച്ചത്. ഒരു യുഡിഎഫ് അംഗത്തിന്റെ വോട്ട് ശ്രീരാമകൃഷ്ണന് ലഭിച്ചു. ഇക്കാര്യത്തില്‍ അന്വേഷണമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ഇന്ന് രാവിലെ 9 മണിക്ക് തന്നെ സ്പീക്കര്‍ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് തുടങ്ങി. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ പി ശ്രീരാമകൃഷ്ണനും യുഡിഎഫ് സ്ഥാനാര്‍ഥിയായ വിപി സജീന്ദ്രനുമാണ് മത്സര രംഗത്തുണ്ടായിരുന്നത്. പ്രോട്ടേം സ്പീക്കര്‍ എസ് ശര്‍മ്മയാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചത്. രഹസ്യ ബാലറ്റിലൂടെയായിരുന്നു വോട്ടെടുപ്പ്. പ്രോട്ടേം സ്പീക്കറുടെ സമീപത്തായി അംഗങ്ങള്‍ക്ക് വോട്ട് ചെയ്യാനുളള ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നു. അംഗങ്ങള്‍ ഓരോരുത്തരായി വോട്ട് ചെയ്ത് സ്വന്തം സീറ്റിലേക്ക് മടങ്ങി. സഭയില്‍ എല്‍ഡിഎഫിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷമുളളതിനാല്‍ സ്പീക്കറായി പി.ശ്രീരാമകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെടുമെന്നുറപ്പായിരുന്നു. എന്നാല്‍ ബിജെപി എംഎല്‍എ ഒ രാജഗോപാലിന്റെയും സ്വതന്ത്ര എംഎല്‍എ പിസി ജോര്‍ജിന്റയും പിന്തുണ ആര്‍ക്കെന്നത് ശ്രദ്ധേയമായി. ഫലപ്രഖ്യാപനത്തിന് ശേഷം സ്പീക്കര്‍ ചുമതലയേറ്റെടുത്തു. തുടര്‍ന്ന് പിണറായി വിജയന്‍ സ്‍പീക്കര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സംസാരിച്ചു. പിന്നീട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സ്‍പീക്കര്‍ക്ക് ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. തുടര്‍ന്ന് വിവിധ നേതാക്കളും പുതിയ സ്‍പീക്കറെ സ്വാഗതം ചെയ്തു സംസാരിച്ചു. ഏറ്റവുമൊടുവില്‍ ശ്രീരാമകൃഷ്ണന്റെ മറുപടി പ്രസംഗം. ഇതോടെ സഭാ സമ്മേളനത്തിന് വിരാമമായി. ഗവര്‍ണ്ണറുടെ നയപ്രഖ്യാപനത്തിനും പുതിയ സര്‍ക്കാറിന് ബജറ്റ് അവതരണത്തിനുമായി ജൂണ്‍ 24ന് സഭ വീണ്ടും സമ്മേളിക്കും.

പിസിയുടെ വോട്ട് അസാധു; രാജഗോപാലിന്റെ വോട്ട് ശ്രീരാമകൃഷ്ണന്

സ്‍പീക്കര്‍ തെരഞ്ഞെടുപ്പില്‍ രണ്ടു വോട്ടുകളായിരുന്നു ശ്രദ്ധേയം. ഒന്ന് സ്വതന്ത്ര എംഎല്‍എ പിസി ജോര്‍ജിന്റെയും മറ്റൊന്ന് ബിജെപി എംഎല്‍എ ഒ രാജഗോപാലിന്റേയും. ഇതില്‍ പിസി ജോര്‍ജ് വോട്ട് രേഖപ്പെടുത്താതെ ബാലറ്റ് പേപ്പര്‍ പെട്ടിയില്‍ നിക്ഷേപിച്ചപ്പോള്‍ രാജഗോപാല്‍ എല്‍ഡിഎഫിന്റെ ശ്രീരാമകൃഷ്ണന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി.

തന്റെ വോട്ട് എല്‍ഡിഎഫിന്

സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ താന്‍ വോട്ട് ചെയ്തത് എല്‍ഡിഎഫിനെന്ന് ബിജെപി എംഎല്‍എ ഒ രാജഗോപാല്‍. ബിജെപിയുടെ വോട്ട് വേണ്ട എന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇന്നലെ പറഞ്ഞിരുന്നു. അതുകൊണ്ടുകൂടിയാണ് എല്‍ഡിഎഫിന് വോട്ട് ചെയ്തതെന്നും രാജഗോപാല്‍ പറഞ്ഞു.

Similar Posts