Kerala
പഠനം ഓണ്‍ലൈന്‍ വഴി; പരീക്ഷയെഴുതിയില്ലെങ്കില്‍ രക്ഷിതാവിന് എസ്എംഎസ്പഠനം ഓണ്‍ലൈന്‍ വഴി; പരീക്ഷയെഴുതിയില്ലെങ്കില്‍ രക്ഷിതാവിന് എസ്എംഎസ്
Kerala

പഠനം ഓണ്‍ലൈന്‍ വഴി; പരീക്ഷയെഴുതിയില്ലെങ്കില്‍ രക്ഷിതാവിന് എസ്എംഎസ്

admin
|
28 May 2018 6:02 AM GMT

വീട്ടിലിരുന്ന് തന്നെ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ അവസരമൊരുക്കുകയാണ് എറണാകുളത്തെ ട്യൂ ടെന്‍ എന്ന സ്ഥാപനം

മെഡിക്കല്‍, എന്‍ഞ്ചിനീയറിങ് എന്‍ട്രന്‍സ് പരീക്ഷയില്‍ ഉന്നത വിജയം വാഗ്ദാനം ചെയ്ത് കൂണുപോലെയാണ് പരിശീലന കേന്ദ്രങ്ങള്‍ ഉണ്ടാകുന്നത്. എന്നാല്‍ ഇവയെ മറികടന്ന് വീട്ടിലിരുന്ന് തന്നെ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ അവസരമൊരുക്കുകയാണ് എറണാകുളത്തെ ട്യൂ ടെന്‍ എന്ന സ്ഥാപനം. ഒരു സംഘം യുവാക്കളുടെ ഈ നൂതന സംരംഭത്തെക്കുറിച്ചാണ് ഇന്നത്തെ മലബാര്‍ ഗോള്‍ഡ് മീഡിയ വണ്‍ ഗോ കേരള.

രണ്ട് യുവ സുഹൃത്തുക്കളാണ് ടൂ ടെണ്‍ എന്ന ആശയത്തിന് പിന്നില്‍. പ്രവേശന പരീക്ഷകള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ തയാറാക്കുന്നത് 33 അംഗ സംഘം. മെഡിക്കല്‍, എന്‍ഞ്ചിനീയറിങ് പ്രവേശന പരീക്ഷാ പരിശീലനം, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിലെ ട്യൂഷന്‍ എന്നിവയിലാണ് ഇപ്പോള്‍ ക്ലാസുകള്‍ നല്‍കുന്നത്. എല്ലാം ഓണ്‍ ലൈന്‍ വഴി. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് പഠനത്തിനാവശ്യമായ സിഡികള്‍ വീട്ടിലെത്തിക്കും.

ഓരോ ക്ലാസിന് ശേഷവും പരീക്ഷ. അതും ഓണ്‍ ലൈന്‍ വഴി തന്നെ. കുട്ടി പരീക്ഷ എഴുതിയില്ലെങ്കില്‍ വിവരം രക്ഷിതാവിന്റെ ഫോണില്‍ എസ്എംഎസ് ആയി എത്തും.

കേരളത്തിലെ പ്രശസ്തമായ പ്രവേശന പരീക്ഷാ കേന്ദ്രങ്ങളിലെ അധ്യാപകരാണ് ക്ലാസുകള്‍ നയിക്കുന്നത്. ക്ലാസുകളുടെ ചിത്രീകരണവും എഡിറ്റിങ്ങും മറ്റും നടത്തുന്നത് തലശ്ശേരിയിലാണ്.

Similar Posts