Kerala
സ്ത്രീകള്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ പെണ്‍വാണിഭ തട്ടിപ്പ്സ്ത്രീകള്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ പെണ്‍വാണിഭ തട്ടിപ്പ്
Kerala

സ്ത്രീകള്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ പെണ്‍വാണിഭ തട്ടിപ്പ്

admin
|
28 May 2018 8:55 PM GMT

കുട്ടികളുടെ ചിത്രങ്ങളും ദുരുപയോഗം ചെയ്യുന്നുണ്ടന്ന് ഐജി മനോജ് എബ്രഹാം മീഡിയാവണ്ണിനോട് പറഞ്ഞു. ഫെയ്സ്ബുക്കില്‍ പെണ്‍കുട്ടികള്‍ ഫോട്ടോയിടുമ്പോള്‍ ശ്രദ്ധിക്കണമെന്നാണ് പോലീസിന്‍റെ നിര്‍ദ്ദേശം.

സ്ത്രീകള്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ പെണ്‍വാണിഭ തട്ടിപ്പ് നടക്കുന്നതായി സൈബര്‍ഡോം കണ്ടെത്തി. കുട്ടികളുടെ ചിത്രങ്ങളും ദുരുപയോഗം ചെയ്യുന്നുണ്ടന്ന് ഐജി മനോജ് എബ്രഹാം മീഡിയാവണ്ണിനോട് പറഞ്ഞു. ഫെയ്സ്ബുക്കില്‍ പെണ്‍കുട്ടികള്‍ ഫോട്ടോയിടുമ്പോള്‍ ശ്രദ്ധിക്കണമെന്നാണ് പോലീസിന്‍റെ നിര്‍ദ്ദേശം.

സംശയകരമായി തോന്നിയ പതിനായിരത്തോളം ഫെയ്സ്ബുക്ക് പേജുകള്‍ പരിശോധിച്ചശേഷമാണ് സ്ത്രീകളുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്നുണ്ടന്ന് പോലീസ് കണ്ടെത്തിയത്. പലരും തങ്ങളുടെ ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളില്‍ പ്രചരിക്കുന്ന കാര്യം അറിയാറില്ലെന്നും പരിശോധന നടത്തുന്ന സൈബര്‍ ഡോം സംഘം പറയുന്നു. ഫോട്ടോ ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയ നിരവധി ഫെയ്സ്ബുക്ക് പേജുകളുടെ ടൈം ലൈനില്‍ പോലീസ് സൈബര്‍ ഡോം ലോഗോ പതിപ്പിച്ചിട്ടുണ്ട്. പെണ്‍കുട്ടികള്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ ഇടുമ്പോള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടന്ന് ഓര്‍ക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് 15 കോടി രൂപയുടെ ഓണ്‍ലൈന്‍ തട്ടിപ്പ് നടന്നതായും സൈബര്‍ ഡോം കണ്ടെത്തി.

Similar Posts