Kerala
അഭയാര്‍ഥികള്‍ക്കായി ജീവിതം ഉഴിഞ്ഞുവെച്ച് ഉബൈസ്അഭയാര്‍ഥികള്‍ക്കായി ജീവിതം ഉഴിഞ്ഞുവെച്ച് ഉബൈസ്
Kerala

അഭയാര്‍ഥികള്‍ക്കായി ജീവിതം ഉഴിഞ്ഞുവെച്ച് ഉബൈസ്

admin
|
28 May 2018 5:55 PM GMT

ലോക അഭയാര്‍ഥി ദിനം വീണ്ടുമെത്തുമ്പോള്‍ അവര്‍ക്കായി ജീവിതം ഉഴിഞ്ഞ് വെച്ച മലയാളിയായ ഉബൈസ് നിരാശയിലാണ്.

ലോക അഭയാര്‍ഥി ദിനം വീണ്ടുമെത്തുമ്പോള്‍ അവര്‍ക്കായി ജീവിതം ഉഴിഞ്ഞ് വെച്ച മലയാളിയായ ഉബൈസ് നിരാശയിലാണ്. അഭയാര്‍ഥികളോടുള്ള ഭരണകൂടങ്ങളുടെ സമീപനമാണ് നിരാശക്ക് കാരണം. അഭയാര്‍ഥികള്‍ക്കും അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കും ആശ്വാസമാകുന്ന നിയമനിര്‍മാണത്തിന് വേണ്ടിയുള്ള പരിശ്രമത്തിലാണ് ഉബൈസ് ഇപ്പോള്‍.

27 വര്‍ഷമായി അഭയാര്‍ഥി പ്രശ്നങ്ങളില്‍ ഇടപെട്ട് പ്രവര്‍ത്തിക്കുന്ന മലയാളിയാണ് തിരുവനന്തപുരം മണക്കാട് സ്വദേശിയായ ഉബൈസ് സൈനുലാബ്ദീന്‍. സ്വന്തം ബിസിനസ് വരെ നഷ്ടത്തിലാക്കിയുള്ള പ്രവര്‍ത്തനത്തിനിടയില്‍ ആംനസ്റ്റി ഉള്‍പ്പെടെ സംഘടനകളുടെ പുരസ്കാരങ്ങള്‍ തേടിയെത്തി. ശ്രീലങ്കന്‍ അഭയാര്‍ഥികള്‍ക്ക് ഭക്ഷണം നല്‍കിയതിന്റെ പേരില്‍ സിആര്‍പിഎഫിന്റെ അടികൊണ്ടിട്ടുണ്ട് ഉബൈസിന്. അഭയാര്‍ഥികളോടുള്ള നമ്മുടെ നിലപാട് മാറണമെന്ന് തന്നെയാണ് അദ്ദേഹത്തിന്റെ പക്ഷം.

തിബത്തന്‍ അഭയാര്‍ഥികള്‍ക്ക് സ്വന്തമായി സോണ്‍ തന്നെ അനുവദിച്ച ഇന്ത്യ റോഹിങ്ക്യകളുടെ കാര്യത്തില്‍ ശുഷ്കാന്തി കാണിക്കുന്നില്ല. അഭയാര്‍ഥികള്‍ക്കായി നിയമമില്ലാത്തതാണ് പ്രശ്നം. അവര്‍ക്കായി രംഗത്തുള്ളവരുടെ എണ്ണം കുറവായതിന് കാരണവും നിയമസംരക്ഷണമില്ലാത്തത് തന്നെയാണ്. ഉബൈസ് കൂടി മുന്‍കൈയെടുത്ത് കൊണ്ടുവന്ന റെഫ്യൂജി അസ്യൂം ബില്‍ ഇപ്പോള്‍ പാര്‍ലമെന്റിന്റെ പരിഗണനയിലാണ്.

Related Tags :
Similar Posts