സരിതക്ക് ജാമ്യമില്ലാ വാറണ്ട് അയക്കാന്‍ സോളാര്‍ കമ്മീഷന് തീരുമാനം
|27ആം തിയതി അറസ്റ്റ് ചെയ്ത് ഹാജരാക്കാനാണ് കമ്മീഷന്റെ നിര്‍ദ്ദേശം. ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ക്കെതിരെ തെളിവുകള്‍ ഹാജരാക്കാനും സരിത തയ്യാറായിരുന്നില്ല. തെളിവുകള്‍ ശേഖരിക്കുന്നതിന് സമയം വേണമെന്ന സരിതയുടെ ആവശ്യവും കമ്മീഷന് തള്ളി.
സരിത എസ് നായര്‍ക്ക് ജാമ്യമില്ല അറസ്റ്റ് വാറന്റ് അയക്കാന്‍ കമ്മീഷന് തീരുമാനിച്ചു. തുടര്‍ച്ചയായി കമ്മീഷനില്‍ ഹാജരാകാതിരുന്ന സാഹചര്യത്തിലാണ് അറസ്റ്റ് വാറന്റ്. 27ആം തിയതി അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ സ്റ്റേറ്റ് പോലീസ് ചീഫിന് കമ്മീഷന് നിര്‍ദ്ദേശം നല്കി . ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്ന സരിതയുടെ വാദവും കമ്മീഷന് തള്ളി.
തിരഞ്ഞെടുപ്പിന് മുന്‍പ് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെയും മുന്‍ മന്ത്രിമാര്‍ക്കെതിരെയും കമ്മീഷനില്‍ മൊഴി നല്കിയ സരിത എസ് നായര്‍ അതിന് ശേഷം കമ്മീഷന് മുന്‍പാകെ ഹാജരാകാനോ തെളിവുകള്‍ സമര്‍പ്പിക്കാനോ തയ്യാറായിരുന്നില്ല. പല തവണ കമ്മീഷന് നോട്ടീസ് നല്‍കിയെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്ന് കാട്ടി സരിത ഒഴിഞ്ഞ് മാറുകയായിരുന്നു.
തുടര്‍ന്ന് കഴിഞ്ഞ ദിവസം മുന്‍ മന്ത്രി എപി അനില്‍കുമാറിന്റെ വിസ്താരത്തിന് ശേഷം സരിതയോട് ഇന്ന് ഹാജരാകാന്‍ കമ്മീഷന് നിര്‍ദ്ദേശിച്ചു. എന്നാല്‍ കൈയ്യില്‍ ഒരു മുഴയുള്ളതിനാല്‍ ഒരാഴ്ചത്തെ അവധിവേണമെന്ന് സരിതയുടെ അഭിഭാഷകന് സിഡി ജോണി കമ്മീഷനെ അറിയിച്ചു. എന്നാല്‍ ബോധപൂര്‍വ്വം സരിത വിട്ട് നില്‍ക്കുന്നതാണെന്നും ഇത് ന്യായീകരിക്കാനാകില്ലെന്നും കമ്മീഷന് പറഞ്ഞു. കൂടാതെ സരിത ഹാജരാക്കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിശ്വാസയോഗ്യമല്ലെന്നും കമ്മീഷന് അറിയിച്ചു.
കൂടാതെ മറ്റ് അഭിഭാഷകരും സരിതയുടെ നിലപാടിനെ എതിര്‍ത്തതോടെയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാന്‍ കമ്മീഷന് തീരുമാനിച്ചത്. ഇത് സംബന്ധിച്ച നിര്‍ദ്ദേശം ഉടന്‍ തന്നെ സ്റ്റേറ്റ് പോലീസ് ചീഫിന് ഓദ്യോഗികമായി കൈമാറും. 27ആം തിയതി അറസ്റ്റ് ചെയ്ത് ഹാജരാക്കാനാണ് കമ്മീഷന്റെ നിര്‍ദ്ദേശം. ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ക്കെതിരെ തെളിവുകള്‍ ഹാജരാക്കാനും സരിത തയ്യാറായിരുന്നില്ല. തെളിവുകള്‍ ശേഖരിക്കുന്നതിന് സമയം വേണമെന്ന സരിതയുടെ ആവശ്യവും കമ്മീഷന് തള്ളി.