വി.എസിന്റെ പദവിയില്‍ തീരുമാനമെടുക്കേണ്ടത് കാബിനറ്റ്: പ്രകാശ് കാരാട്ട്
|പദവിയുടെ കാര്യത്തില്‍ പാര്‍ട്ടി തലത്തില്‍ നേരത്തെ തീരുമാനമെടുത്തിട്ടുണ്ടെന്നും കാരാട്ട് പറഞ്ഞു.
വി.എസിന്റെ പദവി സംബന്ധിച്ച് പാര്‍ട്ടി തീരുമാനമെടുത്തിട്ടുണ്ടെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. മന്ത്രിസഭയാണ് ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കേണ്ടത്. ബംഗാളില്‍ ഇനി കോണ്‍ഗ്രസുമായി സഖ്യമോ ധാരണയോ ഉണ്ടാക്കില്ലെന്നും കാരാട്ട് പറഞ്ഞു.
വിഎസ് അച്യുതാനന്ദന്റ പദവി സംബന്ധിച്ച് അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് ഇക്കാര്യത്തില്‍ സിപിഎം നേതൃത്വം നിലപാട് വ്യക്തമാക്കിയത്.വിഎസിന് ഉചിതമായ പദവി നല്കാന് പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ടെന്നും തുടര്‍നടപടികള്‍ മന്ത്രിസഭ കൈക്കൊള്ളുമെന്നും പിബി അംഗം പ്രകാശ് കാരാട്ട് പറഞ്ഞു.
പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ചാണ് വിഎസിനെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നത്.തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കുന്നതും സര്‍ക്കാറിനെ നയിക്കുന്നതും വ്യത്യസ്തമാണ്.ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയതില്‍ പാര്‍ട്ടിക്ക് തെറ്റ് പറ്റിയെന്നും ഭാവിയില്‍ കോണ്‍ഗ്രസുമായി യാതൊരു സഖ്യവും ഉണ്ടാകില്ലെന്നും കാരാട്ട് വ്യക്തമാക്കി