Kerala
എ.പി അബ്ദുളളക്കുട്ടി ഇനി അഭിഭാഷക വേഷത്തില്‍എ.പി അബ്ദുളളക്കുട്ടി ഇനി അഭിഭാഷക വേഷത്തില്‍
Kerala

എ.പി അബ്ദുളളക്കുട്ടി ഇനി അഭിഭാഷക വേഷത്തില്‍

Subin
|
28 May 2018 10:24 AM GMT

അഭിഭാഷക വൃത്തിക്കൊപ്പം രാഷ്ട്രീയത്തിലും താന്‍ സജീവമായി ഉണ്ടാകുമെന്ന് അബ്ദുളളക്കുട്ടി പറയുന്നു. കണ്ണൂരിലെ പ്രമുഖ അഭിഭാഷകന്‍ ഇ.നാരായണന്‍റെ കീഴിലാണ് അബ്ദുളളക്കുട്ടി അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചത്.

മുന്‍ എം.പിയും എല്‍.എല്‍.എയുമായ എ.പി അബ്ദുളളക്കുട്ടി ഇനി അഭിഭാഷക വേഷത്തില്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട അബ്ദുളളക്കുട്ടി ഇന്നലെ മുതലാണ് കണ്ണൂര്‍ കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങിയത്. അഭിഭാഷക വൃത്തിക്കൊപ്പം സജീവ രാഷ്ട്രീയ പ്രവര്‍ത്തനവും തുടരാനാണ് അബ്ദുളളക്കുട്ടിയുടെ തീരുമാനം.

മുന്‍ മന്ത്രി കെ.പി മോഹനന്‍ രാഷ്ട്രീയത്തിനൊപ്പം മാധ്യമ പ്രവര്‍ത്തനവും ആരംഭിച്ചതിന് പിന്നാലെയാണ് എ.പി അബ്ദുളളക്കുട്ടിയും പുതിയ വേഷത്തിലെത്തുന്നത്. 1999 മുതല്‍ കണ്ണൂരില്‍ എം.പിയും എം.എല്‍.എയുമായി തിളങ്ങിയ അബ്ദുളളക്കുട്ടി ഇന്നലെ മുതല്‍ അഭിഭാഷകന്‍റെ കോട്ടണിഞ്ഞു തുടങ്ങി.നിയമപഠനം പൂര്‍ത്തിയാക്കിയതിന് തൊട്ടു പിന്നാലെ കണ്ണൂരില്‍ നിന്നും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അബ്ദുളളക്കുട്ടിക്ക് അതുകൊണ്ട് തന്നെ പിന്നീട് കോടതിയില്‍ പോകാനായില്ല.

തുടര്‍ന്ന് സി.പി.എമ്മുമായുളള ബന്ധം വിച്ഛേദിച്ച് കോണ്‍ഗ്രസിലെത്തിയപ്പോഴും രണ്ട് തവണ കണ്ണൂരില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തലശേരിയില്‍ നിന്നും പരാജയപ്പെട്ടതോടെയാണ് അഭിഭാഷക വ‍ൃത്തിയിലേക്ക് തിരിയാന്‍ അബ്ദുളളക്കുട്ടി തീരുമാനിച്ചത്. എന്നാല്‍ അഭിഭാഷക വൃത്തിക്കൊപ്പം രാഷ്ട്രീയത്തിലും താന്‍ സജീവമായി ഉണ്ടാകുമെന്ന് അബ്ദുളളക്കുട്ടി പറയുന്നു. കണ്ണൂരിലെ പ്രമുഖ അഭിഭാഷകന്‍ ഇ.നാരായണന്‍റെ കീഴിലാണ് അബ്ദുളളക്കുട്ടി അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചത്.

Related Tags :
Similar Posts