Kerala
കൊച്ചി മെട്രോ രണ്ട് റീച്ചുകളിലേക്ക് പുതിയ ടെണ്ടര്‍ വിളിച്ചുകൊച്ചി മെട്രോ രണ്ട് റീച്ചുകളിലേക്ക് പുതിയ ടെണ്ടര്‍ വിളിച്ചു
Kerala

കൊച്ചി മെട്രോ രണ്ട് റീച്ചുകളിലേക്ക് പുതിയ ടെണ്ടര്‍ വിളിച്ചു

Sithara
|
28 May 2018 9:07 AM GMT

നിര്‍മാണം ഏറ്റെടുത്തിരുന്ന സോമ കണ്‍സ്ട്രക്ഷന്‍സിനെ ഒഴിവാക്കിയതിനെ തുടര്‍ന്നാണ് പുതിയ ടെണ്ടര്‍ വിളിച്ചത്.

കൊച്ചി മെട്രോയുടെ രണ്ട് റീച്ചുകളിലെ നിര്‍മാണത്തിനായി ഡിഎംആര്‍സി വീണ്ടും ടെണ്ടര്‍ വിളിച്ചു. നിര്‍മാണം ഏറ്റെടുത്തിരുന്ന സോമ കണ്‍സ്ട്രക്ഷന്‍സിനെ ഒഴിവാക്കിയതിനെ തുടര്‍ന്നാണ് പുതിയ ടെണ്ടര്‍ വിളിച്ചത്. നിര്‍മാണനിരക്ക് കൂടുതല്‍ ചോദിച്ചതോടെയാണ് സോമ കണ്‍സ്ട്രക്ഷനെ ഒഴിവാക്കിയത്.

മഹാരാജാസ് മുതല്‍ എറണാകുളം സൌത്ത് വരേയും വൈറ്റില, കുന്നറ പാലം മുതല്‍ പേട്ട വരെയുള്ള രണ്ട് റീച്ചുകളിലെ നിര്‍മാണത്തിനാണ് ഡിഎംആര്‍സി വീണ്ടും ടെണ്ടര്‍ ക്ഷണിച്ചത്. 294 കോടി രൂപയാണ് നിര്‍മാണചെലവായി ടെണ്ടറില്‍ കണക്കാക്കിയിരിക്കുന്നത്. മെട്രോ ട്രാക്കിന് പുറമെ എറണാകുളം സൌത്ത്, തൈക്കൂടം, പേട്ട എന്നിവിടങ്ങളിലെ സ്റ്റേഷനുകള്‍, ചമ്പക്കര കായലിലെ രണ്ടു വരി മേല്‍പാല നിര്‍മാണം എന്നിവയ്ക്കുമാണ് പുതിയ ടെണ്ടര്‍ വിളിച്ചിരിക്കുന്നത്. 20 മാസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കണമെന്നാണ് ടെണ്ടര്‍ വ്യവസ്ഥ. ജൂലെ 18 മുതല്‍ ആഗസ്റ്റ് 22 വരെയാണ് ടെണ്ടര്‍ സമര്‍പ്പിക്കാനുള്ള സമയം.

ഒന്നാം ഘട്ട നിര്‍മാണം നിശ്ചിത കാലാവധിയില്‍ പൂര്‍ത്തിയാക്കാതിരുന്ന സോമ കണ്‍സ്ട്രക്ഷന്‍സ് രണ്ടാംഘട്ട നിര്‍മാണത്തിന് തുക കൂട്ടി ചോദിക്കുകയും ചെയ്തതോടെയാണ് ഇവരെ ഒഴിവാക്കി പുതിയ ടെണ്ടര്‍ വിളിച്ചത്. നേരത്തെ വീഴ്ച്ച വരുത്തിയ ഇറ റാങ്കന്‍ ഗ്രൂപ്പിനെ ഒഴിവാക്കിയാണ് സൌത്ത് പാലത്തിനും വൈറ്റിലയ്ക്കുമിടയിലുള്ള നിര്‍മാണം സോമയെ ഏല്‍പ്പിച്ചത്.

Related Tags :
Similar Posts