Kerala
ആദിവാസി ഗോത്രമഹാസഭ പിളര്‍പ്പിലേക്ക്ആദിവാസി ഗോത്രമഹാസഭ പിളര്‍പ്പിലേക്ക്
Kerala

ആദിവാസി ഗോത്രമഹാസഭ പിളര്‍പ്പിലേക്ക്

Sithara
|
29 May 2018 7:17 PM GMT

സി കെ ജാനുവിന്റെ നേതൃത്വത്തില്‍ ആദിവാസികള്‍ വീണ്ടും സമരത്തിനൊരുങ്ങുമ്പോള്‍ ജാനുവിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നാണ് എം ഗീതാനന്ദന്‍

ഭൂമിയ്ക്കു വേണ്ടി ആദിവാസികള്‍ യോജിച്ച ആദ്യത്തെ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ ആദിവാസി ഗോത്രമഹാസഭ പിളരുന്നു. സി കെ ജാനുവിന്റെ നേതൃത്വത്തില്‍ ആദിവാസികള്‍ വീണ്ടും സമരത്തിനൊരുങ്ങുമ്പോള്‍ ജാനുവിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നാണ് എം ഗീതാനന്ദന്‍ പറയുന്നത്.

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭൂമി ആദിവാസികള്‍ക്ക് ഇനിയും ലഭിയ്ക്കാത്ത സാഹചര്യത്തിലാണ് സി കെ ജാനു വീണ്ടും സമരവുമായി എത്തുന്നത്. സൂചനാ സമരമെന്ന രീതിയില്‍ അഞ്ചിന് കലക്ടറേറ്റിലേയ്ക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. നടപടിയില്ലെങ്കില്‍ തുടര്‍സമരങ്ങളുമുണ്ടാകും. എന്നാല്‍ ആദിവാസി വിഭാഗങ്ങള്‍ക്ക് സി കെ ജാനുവിലുള്ള വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും ഇനിയൊരു സമരത്തിന് നേതൃത്വം നല്‍കാന്‍ സി കെ ജാനുവിന് കഴിയില്ലെന്നും ഗീതാനന്ദന്‍ പറയുന്നു.

ആദിവാസി വിഭാഗങ്ങളെ സ്വന്തം താല്‍പര്യങ്ങള്‍ക്കുവേണ്ടി ജനാധിപത്യ രാഷ്ട്രീയ സഭയ്ക്കു കീഴില്‍ അണിനിരത്താനാണ് സി കെ ജാനു ശ്രമിയ്ക്കുന്നതെന്നാണ് പരാതി. ഇതിനെതിരെ ആദിവാസി ഗോത്രമഹാസഭ രംഗത്തിറങ്ങും. മുത്തങ്ങ സമരത്തില്‍ പങ്കെടുത്ത രണ്ട് പേര്‍ മാത്രമാണ് സി കെ ജാനുവിന്റെ കൂടെയുള്ളത്. സി കെ ജാനു പ്രഖ്യാപിച്ച സമരത്തില്‍ മുത്തങ്ങയില്‍ നിന്നുള്ള ആദിവാസികള്‍ പങ്കെടുക്കില്ലെന്നും ഗീതാനന്ദന്‍ പറഞ്ഞു.

Similar Posts