Kerala
ഹയര്‍ സെക്കന്ററി അധ്യാപക നിയമനം വൈകുന്നതില്‍ പ്രതിഷേധംഹയര്‍ സെക്കന്ററി അധ്യാപക നിയമനം വൈകുന്നതില്‍ പ്രതിഷേധം
Kerala

ഹയര്‍ സെക്കന്ററി അധ്യാപക നിയമനം വൈകുന്നതില്‍ പ്രതിഷേധം

Sithara
|
29 May 2018 4:47 AM GMT

ഹയര്‍ സെക്കന്ററി അധ്യാപകരുടെ റാങ്ക് ലിസ്റ്റില്‍ നിന്നും പിഎസ്‍സി നിയമനം നടത്താത്തതില്‍ പ്രതിഷേധിച്ച് ഉദ്യോഗാര്‍ഥികള്‍ കുടുംബത്തോടൊപ്പം ധര്‍ണ നടത്തി

ഹയര്‍ സെക്കന്ററി അധ്യാപകരുടെ റാങ്ക് ലിസ്റ്റില്‍ നിന്നും പിഎസ്‍സി നിയമനം നടത്താത്തതില്‍ പ്രതിഷേധിച്ച് ഉദ്യോഗാര്‍ഥികള്‍ കുടുംബത്തോടൊപ്പം ധര്‍ണ നടത്തി. സംസ്ഥാനത്തെ മൂന്ന് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസുകള്‍ക്ക് മുന്‍പിലായിരുന്നു ധര്‍ണ. റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഈ ഡിസംബറില്‍ അവസാനിക്കാനിരിക്കേയാണ് പ്രതിഷേധവുമായി കുടുംബാംഗങ്ങള്‍ രംഗത്തെത്തിയത്.

കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം ആര്‍ഡിഡി ഓഫീസുകള്‍ക്ക് മുന്നിലാണ് ഉദ്യോഗാര്‍ഥികള്‍ കുടുംബത്തോടൊപ്പം ധര്‍ണ നടത്തിയത്. ഹയര്‍ സെക്കന്ററിയില്‍ പുതിയ തസ്തികകള്‍ അനുവദിക്കുക, പിഎസ്‍സി റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ പ്രതിഷേധക്കാര്‍ ഉന്നയിച്ചു. ഒഴിവുകള്‍ പിഎസ്‍സിക്ക് റിപ്പോര്‍‍ട്ട് ചെയ്യാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥര്‍ തടസ്സം നില്‍ക്കുന്നുവെന്നാണ് ഇവരുടെ പരാതി.

റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കും മുന്‍പ് നിയമനം നടത്തണമെന്ന് ആവശ്യപ്പെട്ട് 750 പോസ്റ്റ് കാര്‍ഡുകളില്‍ റാങ്ക് ലിസ്റ്റിലുള്ളവര്‍ ഹയര്‍ സെക്കന്ററി ഡയറക്ടര്‍ക്ക് കത്തയക്കും. അനുകൂല നടപടിയുണ്ടായില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് ഇവരുടെ തീരുമാനം.

Related Tags :
Similar Posts