നെഹ്‌റു കപ്പിന് പിന്നിലെ ചിട്ടയും പ്രയത്നവും
|മത്സരത്തിന്റെ ആഴ്ചകള്‍ക്കു മുന്‍പേ ക്യാമ്പ് ചെയ്ത് ആരോഗ്യം സംരക്ഷിച്ച് തന്ത്രങ്ങള്‍ മെനഞ്ഞാണ് വെള്ളത്തിലെ ഓളത്തിനൊപ്പം താളം പിടിക്കുന്നത്.
വള്ളം കളിയുടെ വിജയത്തിന് പിന്നിലും ഓരോ ടീമും എടുക്കുന്ന പ്രയത്‌നം വളരെ വലുതാണ്. മുഴക്കുന്ന ആരവത്തിനു പിന്നിലെ തയ്യാറെടുപ്പുകള്‍ക്കുമുണ്ട് ചിട്ടയും വ്യവസ്ഥയും. മത്സരത്തിന്റെ ആഴ്ചകള്‍ക്കു മുന്‍പേ ക്യാമ്പ് ചെയ്ത് ആരോഗ്യം സംരക്ഷിച്ച് തന്ത്രങ്ങള്‍ മെനഞ്ഞാണ് വെള്ളത്തിലെ ഓളത്തിനൊപ്പം താളം പിടിക്കുന്നത്.
മത്സരത്തിനുള്ള ടീമുകളെ തെരഞ്ഞെടുത്താല്‍ പിന്നെ മികച്ച പരിശീലനത്തിനുള്ള ക്യാമ്പ് തുറക്കും. പകല്‍ നേരത്ത് അധികവും തിയറി ക്ലാസാണ്. മനസ്സിന്റെ ഏകാഗ്രത, ലക്ഷ്യത്തെക്കുറിച്ച ബോധം തുടങ്ങിയവക്കായി മികച്ച അധ്യാപകര്‍ തന്നെയാണ് ഓരോ ക്യാമ്പിലുമെത്തുന്നത്. തുഴ പിടിച്ചാല്‍ പിന്നെ തുഴയുടെ രീതി അറിയുക. ആര്‍ക്കെതിരെ ഏതു തരം തന്ത്രമാണ് പുറത്തെടുക്കേണ്ടത് ഇങ്ങനെ സകല അടവും ഇവിടെ നിന്ന് ശീലിക്കും.
പുലര്‍ച്ചെ ഉണര്‍ന്നു കഴിഞ്ഞാല്‍ കട്ടന്‍ ചായയും മുട്ടയും ലഭിക്കും. പിന്നെ വ്യായാമം തുടര്‍ന്ന് രാവിലത്തെ പരിശീലനം. അതു കഴിഞ്ഞാല്‍ കപ്പയും പൊറോട്ടയുമാണ് ഭക്ഷണം. വിശ്രമവും കളികളുമായി സമയം കളയും. ഉച്ചക്ക് വിഭവ സമൃദ്ധ ഭക്ഷണം. പിന്നെ നടക്കുന്നതാണ് ക്ലാസുകളും പ്രാര്‍ഥനയും തുടര്‍ന്ന് മത്സരത്തിന് തയ്യാറെടുക്കുന്നതു പോലെ തന്നെ ഓളപ്പരപ്പിലെത്തുന്നു. പരിശീലകര്‍ ബോട്ടിലെത്തി നിരീക്ഷണം നടത്തി നിര്‍ദേശങ്ങള്‍ നല്‍കുന്നു. പരീശീലന തുഴച്ചില്‍ സന്ധ്യ വരെ നീളുന്നു. ഉറക്കമുണര്‍ന്നാല്‍ പതിവ് രീതികള്‍. ലക്ഷ്യം നെഹ്‌റു കപ്പ് മാത്രം.