Kerala
തിരുവനന്തപുരം കോര്‍പറേഷന്‍ വളര്‍ത്തു നായകള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തുന്നുതിരുവനന്തപുരം കോര്‍പറേഷന്‍ വളര്‍ത്തു നായകള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തുന്നു
Kerala

തിരുവനന്തപുരം കോര്‍പറേഷന്‍ വളര്‍ത്തു നായകള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തുന്നു

Subin
|
29 May 2018 4:12 AM GMT

ഓരോ വര്‍ഷവും പരിശോധനകള്‍ക്ക് ശേഷം ലൈസന്‍സ് പുതുക്കേണ്ടിവരും. തെരുവുനായകളുടെ എണ്ണം കുറക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് നടപടി.

വളര്‍ത്തുനായകള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്താനൊരുങ്ങി തിരുവനന്തപുരം കോര്‍പറേഷന്‍. ഓരോ വര്‍ഷവും പരിശോധനകള്‍ക്ക് ശേഷം ലൈസന്‍സ് പുതുക്കേണ്ടിവരും. തെരുവുനായകളുടെ എണ്ണം കുറക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് നടപടി.

വീട്ടില്‍ വളര്‍ത്തുന്ന നായകളെ പ്രായമാകുമ്പോഴും രോഗങ്ങള്‍ ബാധിക്കുമ്പോഴും തെരുവിലുപേക്ഷിക്കുന്ന പ്രവണതയുണ്ട്. തെരുവുനായകളുടെ എണ്ണം നിയന്ത്രണാതീതമാകാനുള്ള ഒരു കാരണം ഇതാണ്. ഇതിന് പ്രതിവിധിയായാണ് വളര്‍ത്തുനായകള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കാന്‍ തിരുവനന്തപുരം കോര്‍പറേഷന്‍ പദ്ധതിയിടുന്നത്.

തെരുവുനായകളെയും വളര്‍ത്തുനായകളെയും തിരിച്ചറിയാനും ഇതുവഴി കഴിയും. വളര്‍ത്തുനായകളുടെ പ്രജനനം, മരണം തുടങ്ങിയ കാര്യങ്ങള്‍ നഗരസഭയില്‍ റിപ്പോര്‍ട്ട് ചെയ്യണം. പദ്ധതിക്ക് അംഗീകാരം ലഭിച്ചാല്‍ രണ്ട് മാസത്തിനുള്ളില്‍ ലൈസന്‍സ് നടപ്പിലാക്കാനാണ് ആലോചന.

Related Tags :
Similar Posts