വളാഞ്ചേരി വിനോദ്കുമാര്‍ വധം: രണ്ട് പ്രതികള്‍ക്കും ജീവപര്യന്തം
|മലപ്പുറം വളാഞ്ചേരി ഗ്യാസ് ഏജന്‍സി ഉടമ വിനോദ്കുമാര്‍ കൊലപാതകത്തില്‍ ഭാര്യ ജ്യോതി എന്ന ജസീന്ത ജോര്‍ജ്, കുടുംബ സുഹൃത്ത് മുഹമ്മദ് യൂസഫ് എന്നിവര്‍ക്ക് ജീവപര്യന്തം തടവും പിഴയും വിധിച്ചു
മലപ്പുറം വളാഞ്ചേരി ഗ്യാസ് ഏജന്‍സി ഉടമ വിനോദ്കുമാര്‍ കൊലപാതകത്തില്‍ ഭാര്യ ജ്യോതി എന്ന ജസീന്ത ജോര്‍ജ്, കുടുംബ സുഹൃത്ത് മുഹമ്മദ് യൂസഫ് എന്നിവര്‍ക്ക് ജീവപര്യന്തം തടവും പിഴയും വിധിച്ചു. മഞ്ചേരി ജില്ലാ പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതി ജഡ്ജി എം ആര്‍ അജിതയാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 8നാണ് കൊലപാതകം നടന്നത്.
വിനോദ് കുമാര്‍ മറ്റെരു വിവാഹം കഴിച്ചതിന്‍റെ പ്രതികാരമായി കുടുംബ സുഹൃത്തിന്‍റെ സഹായത്തോടെ ഭാര്യ വിനോദ്കുമാറിനെ കൊലപ്പെടുത്തുകയായിരുന്നു. 99 വെട്ടേറ്റാണ് വിനോദ് കുമാര്‍ മരിച്ചത്. പൊലീസിന്‍റെയും പബ്ലിക് പ്രോസിക്യൂട്ടര്‍ അനസ് വരിക്കോടന്‍റെയും കൃത്യമായ ഇടപെടലാണ് പത്ത് മാസത്തിനകം വിധി വന്നതിന് കാരണം.
രണ്ടു പ്രതികളും കുറ്റകാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഇരുവര്‍ക്കും ജീവപര്യന്തം തടവാണ് കോടതി വിധിച്ചത്. രണ്ടു പ്രതികളും ചേര്‍ന്ന് 42500 രൂപ പിഴയടക്കണം. കൂടാതെ തെളിവ് നശിപ്പിച്ചതിന് 10000 രൂപ പിഴ അടക്കണം. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി ശിക്ഷ അനുഭവിക്കേണ്ടിവരും. പ്രതികളെ മഞ്ചേരി സ്പെഷ്യല്‍ സബ് ജയിലില്‍ പ്രവേശിപ്പിച്ചു.