തെരുവ് ജീവിതങ്ങള്‍ക്ക് ഓണസദ്യയൊരുക്കി ജ്വാല ഫൌണ്ടേഷന്
|തിരുവനന്തപുരം ഗാന്ധിഭവനില്‍ നടന്ന പരിപാടി മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു
തെരുവ് ജീവിതങ്ങള്‍ക്ക് ഓണസദ്യയൊരുക്കി ജ്വാല ഫൌണ്ടേഷന്. തിരുവനന്തപുരം ഗാന്ധിഭവനില്‍ നടന്ന പരിപാടി മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. തെരുവിലുള്ളവരുടെ ആരോഗ്യ പരിരക്ഷക്കായുള്ള പദ്ധതിയുടെ ഉദ്ഘാടനം നടന്നു.
തെരുവില്‍ അലയുന്നവര്‍ക്കും ഓണാഘോഷം അന്യമാകരുതെന്ന ആലോചനയിലാണ് ജ്വാല ഫൌണ്ടേഷന് ഓണാഘോഷം സംഘടിപ്പിച്ചത്. ജ്വാല ഫൌണ്ടേഷന് സമ്മാനിച്ച ഓണക്കോടിയും ഉടുത്ത് ഒരുങ്ങി ഒറ്റക്കും കൂട്ടമായും അവര്‍ എത്തി. വിഭവ സമൃദ്ധമായ ഓണസദ്യയും അവര്‍ ഉണ്ടു. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന് നിര്‍വഹിച്ചു. സംഗീത സംവിധായകന് ജാസി ഗിഫ്റ്റ് ആരോഗ്യ രക്ഷാ പദ്ധതിക്ക് തുടക്കമിട്ടു. ഗിന്നസ് ബുക്കില്‍ ഇടം പിടിച്ച വിഭിന്ന ശേഷിക്കാരനായ പ്രശാന്തിന്റെ സംഗീത വിരുന്നും പരിപാടിക്ക് കൊഴുപ്പേകി.