വിദ്യാഭ്യാസ മന്ത്രിക്ക് സംഘിയുടെ സ്വരമെന്ന് എന്‍എസ് മാധവന്
|തന്റെ പ്ലേറ്റിലേക്ക് എത്തിനോക്കാന്‍ വരരുതെന്ന് മന്ത്രിക്ക് താക്കീത് നല്കിയ എന്‍എസ് പ്രഫസര്‍ താങ്കളൊരു കമ്മ്യൂണിസ്റ്റുകാരനാണോ എന്നും ചോദിച്ചു
മത്സ്യ മാംസാദികളെ മദ്യവും മയക്കുമരുന്നുമായി കൂട്ടികലര്‍ത്തിയ വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥിന് സംഘിയുടെ സ്വരമാണെന്ന് പ്രശസ്ത എഴുത്തുകാരന് എന്‍എസ് മാധവന്. ട്വിറ്ററിലൂടെയാണ് മാധവന് തന്റെ രോഷം പ്രകടമാക്കിയത്. തന്റെ പ്ലേറ്റിലേക്ക് എത്തിനോക്കാന്‍ വരരുതെന്ന് മന്ത്രിക്ക് താക്കീത് നല്കിയ എന്‍എസ് പ്രഫസര്‍ താങ്കളൊരു കമ്മ്യൂണിസ്റ്റുകാരനാണോ എന്നും ചോദിച്ചു. ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി കുട്ടികളിലെ മയക്കുമരുന്ന് ഉപയോഗത്തെപ്പറ്റി നടത്തിയ സെമിനാറിലാണ് മന്ത്രി വിവാദ പ്രസ്താവന നടത്തിയത്. സോഷ്യല്‍ മീഡിയയില്‍ വിമര്‍ശം ശക്തമായതോടെ വിശദീകരണവുമായി മന്ത്രി രംഗതെത്തിയെങ്കിലും അത് കൂടുതല്‍ വിവാദമായി മാറി.
പ്രകൃതി തന്ന ഭക്ഷണമല്ലാതെ മറ്റൊന്നും ഉപയോഗിക്കരുതെന്നും പ്രകൃതിയോട് അടുക്കുമ്പോള്‍ മനസിനും ശരീരത്തിനും സുഖമുണ്ടാകുമെന്നുമായിരുന്നു മന്ത്രിയുടെ പ്രസ്താവന. മത്സ്യം, മാംസം, മുട്ട, പുകയില, മയക്കുമരുന്ന്, മദ്യം എന്നിവയുടെ സ്വാദ് തനിക്കറിയില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതിനോട് മാധ്യമപ്രവര്‍ത്തകനായ കെഎ ഷാജി പ്രതികരിച്ചത് ഇപ്രകാരമാണ്.
താൻ ഒരു വെജിറ്റേറിയൻ ആണെന്ന് പറയാനും മത്സ്യ മാംസാദികൾ ജീവിതത്തിൽ ഒരിക്കലും രുചിച്ചു നോക്കിയിട്ട് പോലുമില്ലെന്ന് ഊറ്റം കൊള്ളാനുമുള്ള മന്ത്രി അദ്ദേഹത്തിന്റെ അവകാശം മാനിക്കുന്നു. എന്നാൽ നോൺ വെജിറ്റേറിയൻ ഭക്ഷണത്തെ മദ്യവും മയക്കുമരുന്നുമായി അദ്ദേഹം താരതമ്യം ചെയ്തിട്ടുണ്ടെങ്കിൽ അത് വെറും വിവരക്കേടായി തള്ളാവുന്നതല്ല. പശു ദേശീയത സാംക്രമിക രോഗമായി പുരോഗമന കോട്ടകൾ തുളച്ചു കയറുന്നതാണ്. ഹിറ്റ്ലർ ഒരു സസ്യഭുക്കായിരുന്നു സഖാവേ..... ഇന്ത്യയിലെ ഹിറ്റ്ലർമാരും അങ്ങനെ തന്നെ.
മത്സ്യവും മാംസവും മദ്യവും മയക്കുമരുന്നും പോലെയാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും പൊരിച്ച മത്സ്യവും മാംസവും കഴിക്കുന്നതിന്റെ ദോഷവശങ്ങളെ കുറിച്ച് മാത്രമാണ് താന്‍ സംസാരിച്ചതെന്നും ടൈംസ് ഓഫ് ഇന്ത്യയോട് മന്ത്രി പിന്നീട് വിശദീകരിച്ചു. ഒരേ എണ്ണ തന്നെ പല തവണ ഉപയോഗിച്ച് ഉണ്ടാക്കുന്ന ചിപ്സ്, ജിലേബി, വട, കായവറുത്തത് എന്നിവയെല്ലാമാണല്ലോ കൂടുതല്‍ ദോഷമുണ്ടാക്കേണ്ടതെന്ന മറുചോദ്യവുമായാണ് പ്ലാച്ചിമട ഉന്നതാധികാര സമിതി അംഗം എസ് ഫൈസി മന്ത്രിയുടെ പുതിയ പ്രസ്താവനയെ നേരിട്ടത്. സംഘ്പരിവാറിന്റെ വാദങ്ങള്‍ ഏറ്റുപാടുക മാത്രമാണ് മന്ത്രി ചെയ്യുന്നതെന്നും ഫൈസി കുറ്റപ്പെടുത്തി. പൊരിക്കുകയാണ് പ്രശ്നമെങ്കില്‍ മറ്റു ഭക്ഷണങ്ങളുടെ കാര്യത്തിലും ഇത് ബാധകമാണെോ എന്നും ഫൈസി ചോദിച്ചു.
Finally the shy minister spoke to the media...he says it was abt the 'fried'. True fried food is not good for health,...
由 S Faizi Kerala 貼上了 2016年10月6日