Kerala
പക്ഷി പനി:ആശങ്ക വേണ്ടെന്ന് ഉന്നതതല യോഗംപക്ഷി പനി:ആശങ്ക വേണ്ടെന്ന് ഉന്നതതല യോഗം
Kerala

പക്ഷി പനി:ആശങ്ക വേണ്ടെന്ന് ഉന്നതതല യോഗം

Khasida
|
29 May 2018 3:48 AM GMT

സംഭവസ്ഥലങ്ങള്‍ സന്ദര്‍ശിച്ച് കര്‍ഷകരുമായി സംസാരിക്കാനും ആലപ്പുഴയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു

കുട്ടനാട്ടിലെ പക്ഷി പനി റിപ്പോര്‍ട്ട് ചെയ്ത സംഭവത്തില്‍ ആശങ്ക വേണ്ടെന്ന് ഉന്നതതല യോഗം. സംഭവസ്ഥലങ്ങള്‍ സന്ദര്‍ശിച്ച് കര്‍ഷകരുമായി സംസാരിക്കാനും ആലപ്പുഴയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. നിലവിലുള്ള താറാവുകളെ പുറത്ത് കൊണ്ടുപോകുന്നത് തടയാനും യോഗം തീരുമാനിച്ചു.

താറാവിന്റെ സാമ്പിള്‍ പരിശോധനയില്‍ തകഴി, നീലംപേരൂര്‍, രാമങ്കരി പഞ്ചായത്തുകളില്‍ പക്ഷിപ്പനി ലക്ഷണം കണ്ടെത്തിയതായി ഉന്നത തലയോഗത്തില്‍ സ്ഥീരീകരണം നടത്തി. ഇപ്പോഴുള്ള താറാവുകളെ പ്രത്യേകം നിരീക്ഷിക്കാനും സാമ്പിളുകള്‍ ശേഖരിക്കാനുമാണ് മൃഗസംരക്ഷണ വകുപ്പിന്റെ നിര്‍ദേശം. പത്ത് ദിവസം നിരീക്ഷിച്ച ശേഷമാകും കൂടുതല്‍ പരിശോധന. നിലവിലെ സാഹചര്യത്തില്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് തീരുമാനങ്ങള്‍ വിശദീകരിച്ച ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

താറാവുകളെ രാത്രികാലങ്ങളില്‍ പുറത്ത് കടത്തുന്നത് തടയാന്‍ പോലീസ് സുരക്ഷ കര്‍ശനമാക്കും. പനി സ്ഥിരീകരിച്ച സ്ഥലങ്ങളിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ കൂടുതല്‍ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്താനും യോഗത്തില്‍ തീരുമാനമായി. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Related Tags :
Similar Posts