Kerala
മഹാരാജാസിലെ സമരം: സര്‍ക്കാര്‍ ഇടപെടണമെന്ന് സാംസ്കാരിക പ്രവര്‍ത്തകര്‍മഹാരാജാസിലെ സമരം: സര്‍ക്കാര്‍ ഇടപെടണമെന്ന് സാംസ്കാരിക പ്രവര്‍ത്തകര്‍
Kerala

മഹാരാജാസിലെ സമരം: സര്‍ക്കാര്‍ ഇടപെടണമെന്ന് സാംസ്കാരിക പ്രവര്‍ത്തകര്‍

Sithara
|
29 May 2018 9:35 PM GMT

കോളജിലെ പ്രശ്നങ്ങള്‍ കേരളത്തിന്റെ പൊതുവിദ്യാഭ്യാസത്തിന്‍റെ പ്രശ്നമായി കാണണമെന്ന് എഴുത്തുകാരന്‍ കെ എല്‍ മോഹനവര്‍മ

എറണാകുളം മഹാരാജാസ് കോളജിലെ സമരം സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണമെന്ന് സാംസ്കാരിക പ്രവര്‍ത്തകര്‍. കോളജിലെ പ്രശ്നങ്ങള്‍ കേരളത്തിന്റെ പൊതുവിദ്യാഭ്യാസത്തിന്‍റെ പ്രശ്നമായി കാണണമെന്ന് എഴുത്തുകാരന്‍ കെ എല്‍ മോഹനവര്‍മ അഭിപ്രായപ്പെട്ടു. മഹാരാജാസിലെ അധ്യാപകരാണ് നിലവിലെ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് മുന്‍ പി എസ് സി ചെയര്‍മാന്‍ കെ എസ് രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി.

മഹാരാജാസ് കോളജിലെ സമരം ഒത്തുതീര്‍പ്പാകാതെ തുടരുന്ന സാഹചര്യത്തിലാണ് പ്രശ്നങ്ങള്‍ അടിയന്തരമായി പരിഹരിക്കണമെന്ന ആവശ്യവുമായി സാംസ്കാരിക പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് എഴുത്തുകാരന്‍ കെ എല്‍ മോഹനവര്‍മ അഭിപ്രായപ്പെട്ടു.

കോളജിലെ നിലവിലെ പ്രശ്നങ്ങള്‍ക്ക് കാരണം ചില അധ്യാപകരുടെ സ്വാര്‍ഥതാത്പര്യങ്ങളാണെന്ന് മഹാരാജാസിലെ പൂര്‍വ വിദ്യാര്‍ഥിയും മുന്‍ പിഎസ്‍സി ചെയര്‍മാനുമായിരുന്ന കെ എസ് രാധാകൃഷ്ണന്‍ ആരോപിച്ചു. ഇ. എന്‍ നന്ദകുമാര്‍, മഹാരാജാസ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ മേരി മെറ്റില്‍ഡ, മുന്‍ അധ്യാപകന്‍ തോമസ് മാത്യു എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

Related Tags :
Similar Posts