വിനായകന് അവാര്‍ഡ് കൊടുത്തത് എന്തിനാണെന്ന് മനസിലായില്ലെന്ന് കെആര്‍ ഇന്ദിര
|പ്രധാന കഥാപാത്രമായ കൃഷ്ണനെ അവതരിപ്പിച്ച ദൂല്‍ഖര്‍ നന്നായി നടിച്ചില്ലെന്ന് വച്ച് വല്ലപ്പോഴും ഒന്ന് മുഖം കാട്ടിയ ഗംഗയെെ വല്ലപാടും അവതരിപ്പിച്ച വിനായകന് അവാര്‍ഡ് കൊടുക്കേണ്ട കാര്യമൊന്നും താന്‍ കണ്ടില്ലെന്നും
കമ്മട്ടിപ്പാടം പകുതി കണ്ട് തിയ്യേറ്ററില്‍ നിന്ന് ഇറങ്ങിപ്പോയ താന്‍ ടെലിവിഷനിലൂടെ സിനിമ മുഴുവന്‍ കണ്ടുവെന്നും വിനായകന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നല്‍കിയത് എന്തിനാണെന്ന് ഇപ്പോഴും തനിക്ക് മനസിലായിട്ടില്ലെന്നും എഴുത്തുകാരി കെആര്‍ ഇന്ദിര. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇന്ദിര ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാന കഥാപാത്രമായ കൃഷ്ണനെ അവതരിപ്പിച്ച ദൂല്‍ഖര്‍ നന്നായി നടിച്ചില്ലെന്ന് വച്ച് വല്ലപ്പോഴും ഒന്ന് മുഖം കാട്ടിയ ഗംഗയെെ വല്ലപാടും അവതരിപ്പിച്ച വിനായകന് അവാര്‍ഡ് കൊടുക്കേണ്ട കാര്യമൊന്നും താന്‍ കണ്ടില്ലെന്നും അവര്‍ കുറിച്ചു.
പോസ്റ്റിന് കീഴില്‍ കമന്‍റിട്ട പലരും രൂക്ഷമായാണ് ഇതിനോട് പ്രതികരിച്ചത്. ഒരു സവര്‍ണ്ണ രാഷ്ട്രീയ തന്പുരാട്ടിയെ പകുതി വച്ച് തിയ്യേറ്ററില്‍ നിന്നും ഇറക്കാന്‍ കഴിഞ്ഞു എന്നതാണ് ആ സിനിമയുടെ വിജയമെന്നായിരുന്നു എഴുത്തുകാരനായ അശോകന്‍ ചരുവിലിന്‍റെ പ്രതികരണം. ഇത് സോഷ്യല്‍ മീഡിയയില്‍ എറെ വൈറലാകുകയും ചെയ്തു. കെ ആര്‍ ഇന്ദിരയുടെ പോസ്റിന് ലഭിച്ചതിനെക്കാള്‍ ലൈക്കുകളാണ് അശോകന്‍ ചരുവിലിന്‍റെ മറുപടിക്ക് ലഭിച്ചത്.
വിമര്‍ശനം കൂടിയതോടെ ഇതിനു മറുപടിയുമായി ഇന്ദിര ഫേസ്ബുക്കില്‍ തന്നെ രംഗതെത്തി. ആണ്‍ വര്‍ഗത്തിന് സൃഷ്ടിയില്‍ തന്നെ തകരാറുണ്ടെന്നും വെറുതെയൊന്നുമല്ല താന്‍ പുരുഷ വിധ്വേഷിയായതെന്നുമാണ് പോസ്റ്റ്.