ജനങ്ങള്‍ എന്നെ വിശ്വസിച്ചിരുന്നെങ്കില്‍ ഞാന്‍ അവരോടൊപ്പം ഉണ്ടാകുമായിരുന്നു: ഇറോം
|ജനങ്ങള്‍ തന്നെ വിശ്വസിച്ചില്ലെന്നും ഇനി രാഷ്ട്രീയത്തിലേക്ക്..
മണിപ്പൂരിലെ ജനങ്ങള്‍ പണത്തിനും മസില് പവറിനും മുന്നില്‍ മയങ്ങിപ്പോയെന്ന് ഇറോം ശര്‍മ്മിള. മാറ്റത്തിന് വേണ്ടിയാണ് താന്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങിയത്. എന്നാല്‍ ജനങ്ങള്‍ തന്നെ വിശ്വസിച്ചില്ലെന്നും ഇനി രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും ഇറോം ശര്‍മ്മിള തിരുവനന്തപുരത്ത് പറഞ്ഞു.
രാജ്യത്ത് മാറ്റം അനിവാര്യമാണ്. എന്നാല്‍ ജനങ്ങള്‍ ഇനിയും ഉണരാനുണ്ടെന്ന് ഇറോം പറഞ്ഞു. മാറ്റത്തിനായുളള തന്റെ പോരാട്ടത്തെ ജനങ്ങള്‍ പിന്തുണക്കുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ മണിപ്പൂരില്‍ അതുണ്ടായില്ല.
കേരളത്തിലെത്തിയ ഇറോം ഇന്ന് തലസ്ഥാനത്തെത്തി. ഉച്ചയോടു കൂടി മുഖ്യമന്ത്രി പിണറായി വിജയനുമായി സെക്രട്ടറിയേറ്റില്‍ കൂടിക്കാഴ്ച നടത്തി. എകെജി സെന്ററിലെത്തിയ ഇറോം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായും കൂടിക്കാഴ്ച നടത്തി. വൈകുന്നേരം വിഎസ് അച്യുതാനന്ദനെയും സന്ദര്‍ശിച്ചു. തന്റെ പോരാട്ടത്തിന് നേതാക്കള്‍ പിന്തുണ പ്രഖ്യാപിച്ചതായി കൂടിക്കാഴ്ചക്ക് ശേഷം ഇറോം ശര്‍മ്മിള പ്രതികരിച്ചു.
ജനങ്ങള്‍ എന്നെ വിശ്വസിച്ചിരുന്നുവെങ്കില്‍ അവരുടെ രക്ഷക്കായി ഞാന്‍ ഉണ്ടാകുമായിരുന്നു. രാഷ്ട്രീയത്തെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ല. പക്ഷേ, എന്റെ കഴിവും ആത്മാര്‍ത്ഥതയും പ്രതികരണ ശേഷിയും സമൂഹത്തിന്റെ നന്മക്കായി ഉപയോഗിക്കാന്‍ സാധിക്കും. മണിപ്പൂരിലെ ജനത പണത്തിനും മസില് പവറിനും മുന്നില്‍ മയങ്ങിപ്പോയിരിക്കുകയാണ്. സഹതാപത്തെക്കാള്‍ പ്രാധാന്യം പണത്തിനാണ്. ഇറോം പറഞ്ഞു.