Kerala
പാര്‍ട്ടിയും മുന്നണിയും ആവശ്യപ്പെട്ടാല്‍ മന്ത്രിയാകും: തോമസ് ചാണ്ടിപാര്‍ട്ടിയും മുന്നണിയും ആവശ്യപ്പെട്ടാല്‍ മന്ത്രിയാകും: തോമസ് ചാണ്ടി
Kerala

പാര്‍ട്ടിയും മുന്നണിയും ആവശ്യപ്പെട്ടാല്‍ മന്ത്രിയാകും: തോമസ് ചാണ്ടി

Sithara
|
29 May 2018 7:05 PM GMT

എൽഡിഎഫ് മന്ത്രിസഭയിൽ ഒരു മന്ത്രിസ്ഥാനം എന്‍സിപിക്ക് അർഹതപ്പെട്ടതാണെന്ന് ​ കുട്ടനാട്​ എംഎൽഎ തോമസ്​ ചാണ്ടി.

എൽഡിഎഫ് മന്ത്രിസഭയിൽ ഒരു മന്ത്രിസ്ഥാനം എന്‍സിപിക്ക് അർഹതപ്പെട്ടതാണെന്ന് ​ കുട്ടനാട്​ എംഎൽഎ തോമസ്​ ചാണ്ടി. പാർട്ടിയുടെ ദേശീയ നേതൃത്വവും മുന്നണിയും ആവശ്യപ്പെട്ടാൽ മന്ത്രിസ്​ഥാനം ഏറ്റെടുക്കുന്ന കാര്യം പരിഗണിക്കും. എ കെ ശശീന്ദ്രനെതിരായ ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് കരുതുന്നില്ലെന്നും തോമസ് ചാണ്ടി കുവൈത്തിൽ മീഡിയവണിനോട് പറഞ്ഞു.

കുവൈത്തിലായതിനാൽ നാട്ടിൽ നടക്കുന്നതൊന്നും താനറിഞ്ഞിരുന്നില്ല എന്ന ആമുഖത്തോടെയാണ് തോമസ് ചാണ്ടി എംഎൽഎ സംസാരിച്ചത്. കേരളത്തിൽ മാധ്യമപ്രവർത്തനം മോശമായ അവസ്ഥയിലാണെന്ന് ശരിവെക്കുന്നതാണ്​ പുതിയ സംഭവമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Tags :
Similar Posts