Kerala
വിവാദഫോണ്‍ സംഭാഷണത്തിന്‍റെ ആധികാരികത ചോദ്യം ചെയ്ത് എ കെ ശശീന്ദ്രന്‍വിവാദഫോണ്‍ സംഭാഷണത്തിന്‍റെ ആധികാരികത ചോദ്യം ചെയ്ത് എ കെ ശശീന്ദ്രന്‍
Kerala

വിവാദഫോണ്‍ സംഭാഷണത്തിന്‍റെ ആധികാരികത ചോദ്യം ചെയ്ത് എ കെ ശശീന്ദ്രന്‍

admin
|
29 May 2018 2:55 PM GMT

വിവാദ ശബ്ദരേഖയിലെ ആദ്യഭാഗം മാത്രമാണ് തന്റേതെന്ന് വ്യക്തമാക്കിയ ശശീന്ദ്രന്‍ ഒരു സ്ത്രീയോടും മോശമായി പെരുമാറിയിട്ടില്ലെന്നും പറഞ്ഞു.

ഒരു ചാനല്‍ തന്റേതെന്ന പേരില്‍ ഒരു ശബ്ദരേഖ സംപ്രേഷണം ചെയ്തതിന് പിന്നില്‍ ഗൂഢാലോചന നടന്നതായി സംശയിക്കുന്നുണ്ടെന്ന് മുന്‍ മന്ത്രി എ കെ ശശീന്ദ്രന്‍. ശബ്ദരേഖയിലെ ആദ്യ ഭാഗം മാത്രമാണ് തന്റേതായിട്ടുള്ളത്. ശബ്ദരേഖയില്‍ അവിശ്വസീനയതയും അസ്വാഭാവികതയും ഉണ്ടെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു. മീഡിയവണിന്റെ വ്യൂ പോയന്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജിവെച്ച ശേഷം ആദ്യമായാണ് എ കെ ശശീന്ദ്രന്‍ ഒരു മാധ്യമത്തിന് ദീര്‍ഘ നേര അഭിമുഖം നല്‍കിയത്.

ആരോപണമുയര്‍ന്നാല്‍ ഒരു പൊതു പ്രവര്‍ത്തകന്‍ കാണിക്കേണ്ട ധാര്‍മികതയുടെ പേരില്‍ മാത്രമാണ് തന്റെ രാജി. പുറത്ത് വന്ന ശബ്ദ രേഖ അവിശ്വസനീയം എന്ന് പറഞ്ഞതിന്റെ അര്‍ഥം അത് തന്‍റെ ശബ്ദമല്ലെന്ന് തന്നെയാണ് - എ കെ ശശീന്ദ്രന്‍ പറഞ്ഞു. ഗൂഢാലോചനയുണ്ടെന്ന തന്റെ സംശയം ന്യായമാണെന്ന് തെളിയിക്കുന്ന കാര്യങ്ങളാണ് ശബ്ദരേഖ സംപ്രേഷണം ചെയ്തതിന് ശേഷം ഓരോ ദിവസവും പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. ഏതെങ്കിലും ചാനലിന്റെ വനിത റിപ്പോര്‍ട്ടര്‍ തന്നെ പിന്തുടര്‍ന്നതായി അറിയില്ല. ആരു പിന്തുടര്‍ന്നാലും ഒരാളോടും താന്‍ അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു

ജൂഡീഷ്യല്‍ അന്വേഷണത്തിന് ശേഷം നിരപരാധിത്വം തെളിഞ്ഞാല്‍ മന്ത്രിയായി തിരിച്ചെത്തുമോ എന്ന ചോദ്യത്തോട് വീണ്ടും മന്ത്രിയാവുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്നായിരുന്നു എ കെ ശശീന്ദ്രന്റെ പ്രതികരണം

ഫോണ്‍ സംഭാഷണത്തിന് പിന്നില്‍ ഗൂഢാലോചന നടന്നുവെന്ന് ന്യായമായും സംശയിക്കാം. തന്നോട് സംസാരിച്ചത് മാധ്യമ പ്രവര്‍ത്തകയാണോയെന്നതും അന്വേഷണത്തില്‍ തെളിയട്ടെയെന്നും ശശീന്ദ്രന്‍ പറഞ്ഞു.

Related Tags :
Similar Posts