Kerala
Kerala

പാലരുവി എക്‌സ്പ്രസ്സ് സര്‍വ്വീസ് ആരംഭിച്ചു

Subin
|
29 May 2018 12:16 AM GMT

അതേസമയം ഉദ്ഘാടനച്ചടങ്ങിനെത്തിയ എം.പിമാരെ ട്രെയിനില്‍ കയറ്റിയില്ലെന്നാരോപിച്ച് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ആവണീശ്വരം റെയില്‍വേസ്‌റ്റേഷനില്‍ ട്രെയിന്‍ തടഞ്ഞു.

പുനലൂര്‍ പാലക്കാട് പാതയില്‍ പാലരുവി എക്‌സ്പ്രസ്സ് സര്‍വ്വീസ് ആരംഭിച്ചു. കൊല്ലം പുനലൂരില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവാണ്. ട്രെയിനിന്റെ ആദ്യ സര്‍വീസ് ഉദ്ഘാടനം ചെയ്തത്. അതേസമയം ഉദ്ഘാടനച്ചടങ്ങിനെത്തിയ എം.പിമാരെ ട്രെയിനില്‍ കയറ്റിയില്ലെന്നാരോപിച്ച് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ആവണീശ്വരം റെയില്‍വേസ്‌റ്റേഷനില്‍ ട്രെയിന്‍ തടഞ്ഞു.

പുനലൂര്‍ പാലക്കാട് പാതയിലാണ് പാലരുവി എക്‌സ്പ്രസ് സര്‍വീസ് നടത്തുന്നത്. പുനലൂരില്‍ നിന്നുള്ള നാലാമത്തെ എക്‌സ്പ്രസ്സ് ട്രെയിനാണ് പാലരുവി. ട്രെയിനിന്റെ ആദ്യസര്‍വീസ് വീഡിയോ കോണ്‍ഫറന്‍സ് വഴി കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ഉദ്ഘാടനം ചെയ്തു. കൊല്ലം പുനലൂരില്‍ നടന്ന ചടങ്ങില്‍ വനം വകുപ്പ് മന്ത്രി കെ.രാജു, എം.പി.മാരായ കൊടിക്കുന്നില്‍ സുരേഷ്, എന്‍.കെ.പ്രേമചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അതേസമയം ഉദ്ഘാടനച്ചടങ്ങിനെത്തിയ എം.പി.മാരെ ട്രെയിനില്‍ കയറ്റിയില്ലെന്നാരോപിച്ച് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കൊല്ലം ആവണീശ്വരത്ത് ട്രെയിന്‍ തടഞ്ഞിട്ടു. റോഡ് മാര്‍ഗം ആവണീശ്വരത്തെത്തിയ എം.പിമാര്‍ ട്രെയിനില്‍ കയറിയ ശേഷമാണ് ട്രെയിന്‍ മുന്നോട്ടു പോകാന്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ അനുവദിച്ചത്.

തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് പുലര്‍ച്ചെ സര്‍വീസ് നടത്തുന്ന ട്രെയിനുകളിലെ തിരക്ക് ഒഴിവാക്കാന്‍ പാലരുവി എക്‌സ്പ്രസ്സ് ഉപകാരപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Similar Posts