ഏവിയേഷന്‍ കോഴ്‌സിന്റെ പേരില്‍ തട്ടിപ്പെന്ന് വിദ്യാര്‍ഥികള്‍
|ഭാരതീയാര്‍ യൂണിവേഴ്‌സിറ്റിയുടെ അംഗീകാരം ഉള്ളതായി അവകാശപ്പെട്ടാണ് എയിംഫില്‍ ഏവിയേഷന് കോഴ്‌സുകള്‍ നടത്തുന്നത്. രണ്ട് ലക്ഷം മുതല്‍ നാല് ലക്ഷം വരെയാണ് ഫീസ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ കോഴ്‌സിന് 5350 രൂപയാണ് ഫീസെന്ന് യൂണിവേഴ്‌സിറ്റ് അറിയിച്ചതായി വിദ്യാര്‍ഥികള്‍ പറയുന്നു.
അംഗീകാരമില്ലാത്ത ഏവിയേഷന്‍ കോഴ്‌സുകള്‍ നടത്തി എയിംഫില്‍ എന്ന സ്വകാര്യ സ്ഥാപനം വഞ്ചിച്ചതായി ആരോപിച്ച് കൂടുതല്‍ വിദ്യാര്‍ഥികള്‍ രംഗത്ത് എത്തി. സര്‍വ്വകലാശാല അംഗീകരമില്ലായെന്ന വ്യക്തമായതോടെ പണം തിരികെ ചോദിച്ചതോടെ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാതെ പീഡിപ്പിക്കുന്നതായി കാണിച്ച് വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. എന്നാല്‍ കോഴ്‌സുകള്‍ക്ക് എല്ലാം അംഗീകാരം ഉണ്ടെന്നും രേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ചതായും എയിംഫില്‍ അധികൃതര്‍ അറിയിച്ചു.
ഭാരതീയാര്‍ യൂണിവേഴ്‌സിറ്റിയുടെ അംഗീകാരം ഉള്ളതായി അവകാശപ്പെട്ടാണ് എയിംഫില്‍ ഏവിയേഷന് കോഴ്‌സുകള്‍ നടത്തുന്നത്. രണ്ട് ലക്ഷം മുതല്‍ നാല് ലക്ഷം വരെയാണ് ഫീസ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ കോഴ്‌സിന് 5350 രൂപയാണ് ഫീസെന്ന് യൂണിവേഴ്‌സിറ്റ് അറിയിച്ചതായി വിദ്യാര്‍ഥികള്‍ പറയുന്നു. ഇതിന് ഒപ്പം നടത്തുന്ന ഡിപ്ലോമാ കോഴ്‌സിന് അംഗീകാരമില്ലെന്നും തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്നുമാണ് വിദ്യാര്‍ഥികളുടെ പരാതി.
പോലീസില്‍ പരാതി നല്‍കിയതോടെ സര്‍ട്ടിഫിക്കറ്റുകള്‍ പോലും തിരികെ തരാതെ പലവിധത്തില്‍ ഭീഷണിപ്പെടുത്തുന്നതായും വിദ്യാര്‍ഥികള്‍ ആരോപിച്ചു. വിദ്യാര്‍ഥികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടക്കാവ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം തുടരുകയാണ്. അതിനിടെ അന്വേഷണ ഉദ്യോഗസ്ഥനെ ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ ഇടപെട്ട് സ്ഥലം മാറ്റിയതും വിവാദമായി.
ജില്ലയ്ക്ക് പുറത്തേക്കായിരുന്നു സ്ഥലം മാറ്റമെങ്കിലും ജില്ലാ പോലീസ് മേധാവി ഇടപെട്ട് ജില്ലയിലെ തന്നെ മറ്റൊരു സ്‌റ്റേഷനിലേക്ക് ആക്കി മയപ്പെടുത്തിയിരുന്നു. എന്നാല്‍ എല്ലാവിധ അംഗീകാരവും ഉണ്ടെന്നും മുഴുവന്‍ രേഖകളും കോടതിയില്‍ സമര്‍പ്പിച്ചതായുമാണ് എയിംഫില്ലിന്റെ വാദം. പരാതിക്കാരായ വിദ്യാര്‍ഥികളുടെ രേഖകള്‍ നിയമനടപടിക്ക് ശേഷമേ തിരിച്ചു നല്‍കുകയുള്ളുവെന്നാണ് എയിംഫില്ലിന്റെ നിലപാട്.