Kerala
നിര്‍മാല്യം അന്ന് എതിര്‍ക്കപ്പെടാതിരുന്നത് ഞങ്ങള്‍ ശക്തരല്ലാതിരുന്നത് കൊണ്ട്: ശശികലനിര്‍മാല്യം അന്ന് എതിര്‍ക്കപ്പെടാതിരുന്നത് ഞങ്ങള്‍ ശക്തരല്ലാതിരുന്നത് കൊണ്ട്: ശശികല
Kerala

നിര്‍മാല്യം അന്ന് എതിര്‍ക്കപ്പെടാതിരുന്നത് ഞങ്ങള്‍ ശക്തരല്ലാതിരുന്നത് കൊണ്ട്: ശശികല

Khasida
|
29 May 2018 3:30 AM GMT

''ഹിന്ദുസംഘടനകള്‍ ശക്തരല്ലാതിരുന്നത് കൊണ്ടാണ് വെളിച്ചപ്പാട് വിഗ്രഹത്തില്‍ തുപ്പുന്നത് അന്ന് എതിര്‍ക്കപ്പെടാതെ പോയത്''

എം ടി വാസുദേവന്‍നായരുടെ നിര്‍മാല്യം എന്ന സിനിമ ഇറങ്ങിയ കാലത്ത് ഹിന്ദുസംഘടനകള്‍ ശക്തമായിരുന്നില്ലെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ പി ശശികല. ഇത്തരത്തില്‍ ഹിന്ദുസംഘടനകള്‍ ശക്തരല്ലാതിരുന്നത് കൊണ്ടാണ് വെളിച്ചപ്പാട് വിഗ്രഹത്തില്‍ തുപ്പുന്നത് എതിര്‍ക്കപ്പെടാതെ പോയതെന്നും ശശികല ടീച്ചര്‍.

ഏതൊരാള്‍ക്കും ഉളളത് പോലെ ആവിഷ്‌കാര സ്വാതന്ത്ര്യം വ്യാസനും ഹിന്ദുഐക്യവേദിക്കുമുണ്ട്. ലോക ഗുരുവായ വ്യാസന്റെ രചനയാണ് മഹാഭാരതം. അതിന് അതിന്റേതായ പവിത്രതയുണ്ട്. അതുകൊണ്ടുതന്നെ എം ടിയുടെ രണ്ടാമൂഴം സിനിമയാക്കുമ്പോള്‍ അതിന് മഹാഭാരതം എന്ന് പേരിടേണ്ടതില്ലെന്നും അവര്‍ പറഞ്ഞു. മാവേലിക്കരയില്‍ ഹിന്ദു അവകാശ സംരക്ഷണ യാത്രയ്ക്ക് നല്‍കിയ സ്വീകരണത്തിലായിരുന്നു ശശികലയുടെ പരാമര്‍ശങ്ങള്‍.

നിര്‍മാല്യം സിനിമയുടെ ക്ലൈമാക്‌സ് ഇന്നാണ് എടുത്തതെങ്കില്‍ തല പോകുമെന്ന് എം.ടി. മാതൃഭൂമി ഓണപ്പതിപ്പില്‍ നടത്തിയ അഭിമുഖ സംഭാഷണത്തിലൂടെ പറഞ്ഞിരുന്നു. പിന്നീട് പല പൊതു ചടങ്ങുകളിലും എം ടി തന്റെ ഈ അഭിപ്രായം ആവര്‍ത്തിക്കുകയും ചെയ്തു.

ഗുരുതി കഴിക്കവെ ഉറഞ്ഞുതുള്ളി തല വെട്ടിപ്പൊളിച്ച് വെളിച്ചപ്പാട് ഭഗവതിയുടെ നേര്‍ക്ക് ആഞ്ഞുതുള്ളുന്നു. സിനിമയുടെ ക്ലൈമാക്സിലാണ് ഈ രംഗം വരുന്നത്. ആ രംഗത്ത് വെളിച്ചപ്പാടായി അഭിനയിച്ച കലാകരന്‍ പി. ജെ ആന്റണിയായിരുന്നു. സിനിമയുടെ കഥ, തിരക്കഥ, സംവിധാനം എന്നിവയെല്ലാം എംടിയാണ് നിര്‍വഹിച്ചത്. 1973ലാണ് എം ടി സ്വന്തം ചെറുകഥയായ പള്ളിവാളും കാല്‍ച്ചിലമ്പും ആസ്പദമാക്കി നിര്‍മാല്യം എന്ന സിനിമ പുറത്തിറക്കിയത്.

നിര്‍മാല്യം മികച്ച ചിത്രത്തിനുളള ദേശീയ പുരസ്‌കാരം നേടിയപ്പോള്‍ വെളിച്ചപ്പാടായി അഭിനയിച്ച പി. ജെ ആന്റണിക്ക് മികച്ച നടനുളള അവാര്‍ഡും ലഭിച്ചു.

Similar Posts