Kerala
അമിത് ഷായെ ട്രോളന്മാര്‍ കേരളത്തിലേക്ക് സ്വാഗതം ചെയ്തതിങ്ങനെ #AlavalathiShajiഅമിത് ഷായെ ട്രോളന്മാര്‍ കേരളത്തിലേക്ക് സ്വാഗതം ചെയ്തതിങ്ങനെ #AlavalathiShaji
Kerala

അമിത് ഷായെ ട്രോളന്മാര്‍ കേരളത്തിലേക്ക് സ്വാഗതം ചെയ്തതിങ്ങനെ #AlavalathiShaji

Subin
|
29 May 2018 11:05 AM GMT

മലയാളി ട്രോളന്മാരുടെ പരിശ്രമത്താല്‍ ട്വിറ്ററില്‍ #AlavalathiShaji എന്ന ഹാഷ് ടാഗ് ട്രന്‍ഡിംങില്‍ ഒന്നാമതാണ്. 

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ സോഷ്യല്‍മീഡിയയിലെ കേരളത്തിലേക്ക് സ്വാഗതം ചെയ്തത് #AlavalathiShaji എന്ന ഹാഷ് ടാഗിന് കീഴിലെ ആക്ഷേപഹാസ്യ വിമര്‍ശനങ്ങളോടെയായിരുന്നു. മലയാളി ട്രോളന്മാരുടെ പരിശ്രമത്താല്‍ ട്വിറ്ററില്‍ #AlavalathiShaji എന്ന ഹാഷ് ടാഗ് ട്രന്‍ഡിംങില്‍ ഒന്നാമതാണ്.

'ടാ, നീയാണീ അലവലാതി... ഷാജി അല്ലേ' എന്ന ജയന്റെ സുപ്രസിദ്ധ ഡയലോഗിന് കീഴിലാണ് ട്രോളുകളുടെ പെരുമഴ. ബീഫ് നിരോധനമാണ് ട്രോളുകളിലെ പ്രധാന വിഷയം. ഇതിനൊപ്പം നോട്ട് നിരോധനവും കേരളത്തില്‍ ബിജെപിക്ക് തിരഞ്ഞെടുപ്പിലുണ്ടാകുന്ന തോല്‍വികളുമെല്ലാം ട്രോളുകളുടെ വിഷയമായിട്ടുണ്ട്. കേരളത്തിലേക്കുള്ള വിനോദസഞ്ചാരം ഒഴിവാക്കണമെന്ന നിലയിലുള്ള വ്യാപക പ്രചരണവും ട്രോളുകളില്‍ വരുന്നുണ്ട്.

Similar Posts