ജൈവ അരി മേളയും പച്ചക്കറികളുടെ വിപണനവും ഉദ്ഘാടനം ചെയ്ത് മമ്മൂട്ടി
|തരിശ് കിടക്കുന്ന ഭൂമി ജൈവകൃഷിക്കായി ഉപയോഗപ്പെടുത്തണമെന്ന് മേള ഉദ്ഘാടനം ചെയ്ത മമ്മൂട്ടി പറഞ്ഞു.
സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ജൈവ അരി മേളയും പച്ചക്കറികളുടെ വിപണനവും സിനിമാതാരം മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. കാഞ്ഞൂര്‍ കര്‍ഷക സംഘവും കോറമ്പാടം സര്‍വ്വീസ് സഹകരണ സംഘവും ഉത്പാദിപ്പിച്ച വിഭവങ്ങളാണ് മേളയില്‍ വിപണനം നടത്തുന്നത്. തരിശ് കിടക്കുന്ന ഭൂമി ജൈവകൃഷിക്കായി ഉപയോഗപ്പെടുത്തണമെന്ന് മേള ഉദ്ഘാടനം ചെയ്ത മമ്മൂട്ടി പറഞ്ഞു.
വിഷുവിന് വിഷമില്ലാത്ത പച്ചക്കറികളും ജൈവ ഉത്പന്നങ്ങളും ജനങ്ങളിലെത്തിക്കുക എന്നത് ലക്ഷ്യമിട്ടാണ് സി.പി.എം ജൈവ ഉത്പന്ന മേള സംഘടിപ്പിക്കുന്നത്. കാഞ്ഞൂര്‍ കര്‍ഷക സംഘം പഞ്ചായത്ത് കമ്മിറ്റി അംഗം റോബര്‍ട്ടിന്റെ നേതൃത്വത്തില്‍ ജൈവ രീതിയില്‍കൃഷി ചെയ്ത നെല്ല് കുത്തിയുണ്ടാക്കിയ അരിയാണ് മേളയില്‍വിപണനത്തെത്തിച്ചത്..കോരന്പാടം സര്‍വ്വീസ് സഹകരണ സംഘം തയാറാക്കിയ ഗ്രാമിക പൊക്കാളി അരിയും മേളയിലുണ്ട്. വിഷുവിനും ഓണത്തിനും മാത്രമാണ് മലയാളികള്‍ക്ക് വിഷരഹിത ഉത്പന്നങ്ങള്‍ലഭിക്കുന്നതെന്ന് മേളയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ച് നടന്‍ മമ്മൂട്ടി പറഞ്ഞു.
പൂര്‍ണ്ണമായി ജൈവ രീതിയില്‍ ഉത്പാദിപ്പിച്ചവയാണ് മേളയിലെ വിഭവങ്ങളെന്ന് കൃഷി വകുപ്പ് സാക്ഷ്യപ്പെടുത്തിട്ടുണ്ട്. വിഷു പ്രമാണിച്ച് എറണാകുളം രാജേന്ദ്ര മൈതാനിയിലും ഇടപ്പള്ളിയിലും സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിലുമുള്‍പ്പെടെ നഗരത്തില്‍ 10 ഇടത്ത് ജൈവ ഉത്പന്ന സ്റ്റാളുകള്‍ പ്രവര്‍ത്തിക്കും..വിഷുവിന് വിഷരഹിത പച്ചക്കറി മുദ്രാവാക്യം ഉയര്‍ത്തി കഴിഞ്ഞ വര്‍ഷം ജില്ലയില്‍ എല്ലായിടത്തും സ്റ്റാളുകള്‍ തുറന്നിരുന്നു.