‘മുസ്ലിം പെണ്‍കുട്ടികളെയെല്ലാം ബലാത്സംഗം ചെയ്ത് കുട്ടികളെ നല്‍കണം’ സോഷ്യല്‍മീഡിയയില്‍ മലയാളിയുടെ ആഹ്വാനം
|രാധാകൃഷ്ണന് പിള്ള എന്നയാളാണ് നികൃഷ്ടമായ ബലാത്സംഗ ആഹ്വാനം നടത്തിക്കൊണ്ട് ഫേസ്ബുക്കില്‍ കമന്റ് ചെയ്തത്. ഹിന്ദു ഹെല്പ്ലൈന് കോഡിനേറ്ററായ പ്രതീഷ് വിശ്വനാഥിന്റെ..
‘മുസ്ലിം പെണ്‍കുട്ടികളെയെല്ലാം ബലാത്സംഗം ചെയ്ത് അവര്‍ക്ക് കുട്ടികളെ നല്‍കണ’മെന്ന് ഫേസ്ബുക്കില്‍ കമന്റ്. രാധാകൃഷ്ണന് പിള്ള എന്നയാളാണ് നികൃഷ്ടമായ ബലാത്സംഗ ആഹ്വാനം നടത്തിക്കൊണ്ട് ഫേസ്ബുക്കില്‍ കമന്റ് ചെയ്തത്. ഹിന്ദു ഹെല്പ്ലൈന് കോഡിനേറ്ററായ പ്രതീഷ് വിശ്വനാഥിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്യാംപ്രസാദ് വടകര എന്നയാള്‍ പോസ്റ്റ് ചെയ്തിരിക്കുന്നതിനു താഴെയാണ് രാധാകൃഷ്ണന്റെ ബലാത്സംഗത്തിനുള്ള ആഹ്വാനം.
‘ഹിന്ദു പെണ്‍കുട്ടിയെ കൊണ്ടുപോയി മതംമാറ്റി ഭീകരവാദത്തിലേക്കു കൊണ്ടുപോകാന്‍ ശ്രമിച്ചത് ഹൈക്കോടതി തടഞ്ഞപ്പോള്‍ അതിനെതിരെയുള്ള ബദര്‍ യുദ്ധക്കാരുടെ പോര്‍വിളി തുടരുന്നു… നിന്റെയൊക്കെ നാലുകെട്ടി നിര്‍ത്തിയിട്ടില്ലേ, അവളുമാരെ വിട്ടാല്‍ മതി ഐഎസ്സിലേക്ക്… ഹിന്ദുവിന്റെ നെഞ്ചത്തു കയറാന്‍ വരണ്ട’ എന്ന പ്രതീഷ് വിശ്വനാഥിന്റെ പോസ്റ്റിനു കീഴിലാണ് രാധാകൃഷ്ണന് പിള്ളയുടെ കമന്റ്.
കമന്റിനെതിരെ വ്യാപക പ്രതിഷേധമാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്. സമുദായ സ്പര്‍ധ ഉണ്ടാക്കുന്ന, ബലാല്‍സംഗത്തിന് ആഹ്വാനം ചെയ്യുന്ന പ്രകോപനപരമായ പ്രസംഗത്തിന്റെ പരിധിയില്‍ വരുന്ന 153എ അനുസരിച്ചുള്ള കുറ്റം ആണിതെന്നും ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നുമാണ് സോഷ്യല്‍ മീഡിയ ആവശ്യപ്പെടുന്നത്. സംഭവം വിവാദമായതോടെ രാധാകൃഷ്ണന്റെ ഫേസ്ബുക്ക് പേജ് തന്നെ അപ്രത്യക്ഷമായിരിക്കുകയാണ്.